28, February, 2026
Updated on 28, February, 2026 8
ദുബായ്: റമസാനും സ്‌കൂള്‍ അവധിയും ചെറിയ പെരുന്നാളും ഒത്തുചേരുന്ന മാര്‍ച്ചിലെ ടിക്കറ്റ് നിരക്ക് കുത്തനെകൂട്ടി വിമാനക്കമ്പനികള്‍. കേരളത്തിന് പുറമെ ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നുള്ള വിമാന നിരക്കുകളും കുതിച്ചുയര്‍ന്നതോടെ മടക്കയാത്രയടക്കം വലിയ ചിലവേറിയതായി. യുഎഇയില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രകള്‍ ഇത്തവണ വലിയ സാമ്പത്തിക ബാധ്യതയാകും..
നാട്ടിലെത്തി പെരുന്നാള്‍ ആഘോഷിച്ച് തിരിച്ചുവരാന്‍ കാത്തിരിക്കുന്ന പ്രവാസികള്‍ക്കും അവധിയാഘോഷിക്കാന്‍ ഗള്‍ഫിലേക്ക് വിമാനം കയറാനിരിക്കുന്നവര്‍ക്കും ഇത്തവണയും വന്‍ നിരാശ തന്നെയാണുണ്ടായിരിക്കുന്നത്. വേനലവധിയും പെരുന്നാളും ഒത്തുവന്നതോടെയാണ് വിമാനക്കനമ്പനികള്‍ പതവുപോലെ ടിക്കറ്റ് നിരക്ക് കൂട്ടിയത്. ഇരട്ടിയിലധികം തുകയാണ് പല വിമാനക്കമ്പനികളും വര്‍ധിപ്പിച്ചിരിക്കുന്നത്..