ചെറിയാൻ ഫിലിപ്പ്
ഒരു ആരോപണവും ജീവിതത്തിൽ ഒരിക്കലും ആരും ഉന്നയിച്ചിട്ടില്ലാത്ത സംശുദ്ധരാഷ്ട്രീയത്തിൻ്റെ പ്രതീകമാണ് തെന്നല ബാല കൃഷ്ണപിള്ളയെന്ന് ചെറിയാൻ ഫിലിപ്പ് അനുസ്മരിച്ചു.
രാഷ്ട്രീയത്തിൽ വാർഡ് മുതൽ സംസ്ഥാനം വരെ എല്ലാ പദവികളും വഹിച്ചിട്ടുള്ള ഏക കോൺഗ്രസ് നേതാവ് . ശുരനാട് പഞ്ചായത്തിലെ വാർഡ് പ്രസിഡണ്ടായിരുന്ന അദ്ദേഹം പിന്നീട് മണ്ഡലം പ്രസിഡണ്ടായി. കുന്നത്തൂർ ബ്ലോക്ക് പ്രസിഡണ്ടായി. കൊല്ലം ഡി.സി.സി വൈസ് പ്രസിഡണ്ട്, പ്രസിഡണ്ട്, കെ.പി.സി.സി ജനറൽ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങി എല്ലാ സ്ഥാനങ്ങളിലും വിജയക്കൊടി പാറിച്ചു.
കോൺഗ്രസ് 1978-ൽ പിളർന്നപ്പോൾ ഐ പക്ഷത്തു നിന്നിരുന്ന തെന്നല 1982-ലെ ലയനത്തിനു ശേഷം ഗ്രൂപ്പു രാഷ്ടീയത്തോട് വിട പറഞ്ഞു. എല്ലാവർക്കും സ്വീകാര്യനായ സർവ്വസമ്മതൻ എന്ന നിലയിലാണ് കോൺഗ്രസുകാർ അദ്ദേഹത്തെ കണ്ടിരുന്നത്. എതിർപ്പില്ലാതെയാണ് എല്ലാ പദവികളിലും തെന്നല എത്തിയത്.
1975-ൽ കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്നപ്പോഴാണ് കൊല്ലം ഡി.സി.സി പ്രസിഡണ്ട് തെന്നലയെ പരിചയപ്പെടുന്നത്. 1987 ൽ എ.കെ. ആൻ്റണി കെ. പി. സി.സി പ്രസിഡണ്ടായിരുന്നപ്പോൾ തെന്നലയോടൊപ്പം ഞാനും സഹഭാരവാഹിയായിരുന്നു.
2000-ൽ കൊല്ലത്ത വെച്ച് അദ്ദേഹത്തിന് ഒരു കടുത്ത ഹൃദയാഘാതം ഉണ്ടായി. വിവരമറിഞ്ഞ എ.കെ. ആൻ്റണിയും ജി.കാർത്തികേയനും ഞാനും കൊല്ലത്തെ ശങ്കേഴ്സ് ആശുപത്രിയിലേക്കു കുതിച്ചു. മണിക്കൂറുകൾക്കു ശേഷമാണ് അദ്ദേഹം രക്ഷപെട്ടത്.
അതിനു ശേഷം കടുത്ത ജീവിത നിഷ്ഠയിലൂടെയാണ് തെന്നല ആരോഗ്യം വീണ്ടെടുത്തത്.