7, February, 2026
Updated on 7, February, 2026 10
മോസ്‌കോ; റഷ്യയുടെ ആക്രമണത്തില്‍ യുക്രൈന്റെ പവര്‍ ഗ്രിഡില്‍ വ്യാപക നാശം. ഇതോടെ രാജ്യത്ത് വൈദ്യുതി വിതരണം താറുമാറായി. കൊടും തണുപ്പില്‍ വിറങ്ങലിച്ചു നില്ക്കുന്ന യുക്രെയിനില്‍ വൈദ്യുതി തടസം കൂടി നേരിട്ടതോടെ ജനങ്ങള്‍ അതിരൂക്ഷ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്.
ഒരു വശത്ത് അമേരിക്കന്‍ മധ്യസ്ഥതയില്‍ ചര്‍ച്ച നടക്കുമ്പോഴാണ് മറുവശത്ത് ഇത്തരത്തില്‍ ആക്രമണം നടക്കുന്നത്.റഷ്യന്‍ സൈന്യം നടത്തിയ ആക്രമണത്തെ തുടര്‍ന്ന് രാജ്യത്തുടനീളം വൈദ്യുതി തടസമുണ്ടായതായി ഗ്രിഡ് ഓപ്പറേറ്റര്‍ വ്യക്തമാക്കി.
ഊര്‍ജ ഉത്പാദന വിതരണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നതെന്നു യുക്രേനിയന്‍ ഉദ്യോഗസ്ഥര്‍ ആരോപിച്ചു. താപനില മൈനസില്‍ എത്തികഴിഞ്ഞ സാഹചര്യത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ അതിഗുരുതരമായ അവസ്ഥയിലേക്കാാണ് നീങ്ങുന്നത്.ആക്രമണം ഇപ്പോഴും തുടരുകയാണെന്നും സുരക്ഷാ സാഹചര്യം അനുവദിക്കുന്ന മുറയ്ക്ക് പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഗ്രിഡ് ഓപ്പറേറ്റര്‍ ഉക്രനെര്‍ഗോ പറഞ്ഞു. റഷ്യന്‍ തലസ്ഥാനത്ത് ഒരു ഉന്നത സൈനിക ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ വെടിവച്ച സംഭവത്തില്‍ ഉക്രെയ്ന്‍ ഗൂഢാലോചന നടത്തിയെന്നും മോസ്‌കോ ആരോപിച്ചു.