29, January, 2026
Updated on 29, January, 2026 129
തിരുവനന്തപുരം :
ഫിൽക്ക ഫിലിം സൊസൈറ്റി 25 - )0 വാർഷികം പ്രമാണിച്ച് സംഘടിപ്പിക്കുന്ന ' വിശ്വസാഹിത്യവും വിശ്വസിനിമയും ' എന്ന ചലച്ചിത്രമേള പരമ്പരയുടെ ഏഴാം ഭാഗം ജനുവരി 31 ശനിയാഴ്ച ജോയിന്റ് കൗൺസിൽ ഹാളിൽ ( പ്രസ് ക്ലബ്ബിന് സമീപം ) പ്രദർശിപ്പിക്കുന്നു. ഓരോ മാസവും പ്രദർശിപ്പിക്കുന്ന ഈ പ്രത്യേക പരമ്പര പാക്കേജിൽ 25 സിനിമകളാണുളളത്. രാവിലെ 9:30 ന് മാർഗരറ്റ് മിച്ചലിന്റെ 'ഗോൺ വിത്ത് ദി വിൻഡ് ' (സംവിധാനം - വിക്ടർ ഫ്ലെമിങ്/1959/ 234 മിനിറ്റ്/ യൂ.എസ്.എ ) പ്രദർശിപ്പിക്കും.
ഉച്ചയ്ക്ക് 2: 30ന് മാക്‌സിം ഗോർക്കിയുടെ 'മദർ' ( സംവിധാനം- വി. പുദോഫ്കിൻ/1925/89 മിനിറ്റ്/ യൂ.എസ്.എസ്.ആർ ), വൈകുന്നേരം 4: 15ന് അലക്സാണ്ടർ ഡ്യുമയുടെ 'ദി കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' ( സംവിധാനം മാത്യു ഡെലാ പോർട്ട്, അലക്സാണ്ടർ പാറ്റ്ലീർ / 2024/178 മിനിറ്റ്/ ഫ്രാൻസ് ) . ചലച്ചിത്ര മേളയിൽ പ്രവേശനം സൗജന്യമാണ്. കൂടുതൽ വിവരങ്ങൾക്ക് www.filca.in ഫോൺ 80890 36090