സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി.


29, January, 2026
Updated on 29, January, 2026 12


സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ്് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത് ന്യൂ നോര്‍മല്‍ കേരളമാണ് എന്നും മന്ത്രി പറഞ്ഞു. വര്‍ഗീയശക്തികള്‍ക്കെതിരെ കേരളം ഒന്നിക്കണം എന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.1000 രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതിയ്ക്കായി 3202 കോടി രൂപയും കണക്ട് ടു വര്‍ക്ക്സിന് 400 കോടി രൂപയും മാറ്റി വെക്കും എന്ന് ബജറ്റില്‍ പ്രഖ്യാപിച്ചു. ക്ഷേമപെന്‍ഷനായി 14500 കോടി രൂപ മാറ്റി വെക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപയും ഹെല്‍പ്പര്‍മാരുടെ വേതനം 500 രൂപയും ആശവര്‍ക്കര്‍മാരുടെ വേതനം 1000 രൂപയും വര്‍ധിപ്പിക്കും. സാക്ഷരാത പ്രേരകുമാരുടെ വേതനം 1000 രൂപ കൂട്ടി.സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പ്രശ്നം പരിഹരിക്കും. നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കും. ഇതിനായി 5 കോടി രൂപ മാറ്റിവെക്കും. പുരസ്‌കാരത്തിന്റെ ഘടനയും സ്വഭാവവും പിന്നീട് തീരുമാനിക്കും. അഞ്ച് വര്‍ഷത്തിനിടെ തനത് നികുതി വരുമാനം കൂടി. നികുതിദായകരെ ഭീഷണിപ്പെടുത്താതെ തന്നെ നികുതി പിരിവ് സാധ്യമാക്കി. സര്‍ക്കാര്‍ ചെലവ് ചുരുക്കിയും തനത് വരുമാനം വര്‍ധിപ്പിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിര ഞെരുക്കത്തെ കേരളം ഫലപ്രദമായി പ്രതിരോധിച്ചെന്നും മന്ത്രി പറഞ്ഞു.തദ്ദേശ ഭരണസ്ഥാപനങ്ങളിലെ മുന്‍ അംഗങ്ങള്‍ക്കായി ക്ഷേമനിധി ആരംഭിക്കും ഇതിനായി 250 കോടി രൂപ നീക്കിവെക്കും.പ്രീ പ്രൈമറി അധ്യാപകരുടെ വേതനം 1000 രൂപ വര്‍ധിപ്പിച്ചു .കടമെടുപ്പ് പരിധി കുറച്ചെന്ന് ധനമന്ത്രി നികുതിദായകര്‍ക്ക് പുരസ്‌കാരം നല്‍കും. ഇതിനായി 5 കോടി രൂപ മാറ്റിവെക്കും. പുരസ്‌കാരത്തിന്റെ ഘടനയും സ്വഭാവവും പിന്നീട് തീരുമാനിക്കും.അഞ്ച് വര്‍ഷത്തിനിടെ തനത് നികുതി വരുമാനം കൂടി. നികുതിദായകരെ ഭീഷണിപ്പെടുത്താതെ തന്നെ നികുതി പിരിവ് സാധ്യമാക്കി.സാക്ഷരാത പ്രേരകുമാരുടെ വേതനം 1000 രൂപ കൂട്ടി.സര്‍ക്കാര്‍ ചെലവ് ചുരുക്കിയും തനത് വരുമാനം വര്‍ധിപ്പിച്ചും കേന്ദ്രത്തിന്റെ സാമ്പത്തിര ഞെരുക്കത്തെ കേരളം ഫലപ്രദമായി പ്രതിരോധിച്ചെന്ന് ധനമന്ത്രി 'ക്ഷേമപെന്‍ഷനായി 14500 കോടി രൂപ മാറ്റി വെക്കും. അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 500 രൂപയും വര്‍ധിപ്പിക്കും. ആശവര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വര്‍ധിപ്പിക്കും.1000 രൂപയുടെ സ്ത്രീസുരക്ഷാ പദ്ധതിയ്ക്കായി 3202 കോടി രൂപ വകയിരുത്തും കണക്ട് ടു വര്‍ക്ക്‌സിന് 400 കോടി രൂപ മാറ്റിവെക്കും.റബര്‍ താങ്ങുവില വര്‍ധിപ്പിക്കല്‍, ദാരിദ്ര്യ നിര്‍മാര്‍ജ്ജന പദ്ധതികള്‍ എന്നിവയും ബജറ്റില്‍ ഇടം പിടിച്ചേക്കും. പുതുതായി പ്രഖ്യാപിച്ച പ്രതിമാസം 1000 രൂപ നല്‍കുന്ന സ്ത്രീസുരക്ഷാ പെന്‍ഷന്‍, യുവാക്കള്‍ക്കുള്ള കണക്ടു കണക്ട് വര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയുടെ തുക വര്‍ധിപ്പിച്ചേക്കും.ക്ഷേമപെന്‍ഷന്‍ 2500 രൂപയാക്കി വര്‍ധിപ്പിച്ചേക്കും. പെന്‍ഷന്‍ തുക 1,600 രൂപയില്‍ നിന്ന് കഴിഞ്ഞ ഒക്ടോബറില്‍ തന്നെ 2,000 രൂപയായി വര്‍ധിപ്പിച്ചിരുന്നു




Feedback and suggestions