നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് : അപകടം


26, January, 2026
Updated on 26, January, 2026 8


തിരുവനന്തപുരം നെയ്യാറ്റിൻകര ആറാലുംമൂട് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം. മുപ്പതോളം പേർക്ക് അപകടത്തിൽ പരുക്കേറ്റു. ഇന്ന് പുലർച്ചെ 5:45 ഓടെ ആയിരുന്നു അപകടം ഉണ്ടായത്. തിരുവനന്തപുരത്തുനിന്ന് നാഗർകോവിലിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും നെയ്യാറ്റിൻകരയിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.രണ്ട് ബസിലെയും ഡ്രൈവർമാരെ ഏറെ പണിപ്പെട്ടാണ് ഫയർഫോഴ്സും പൊലീസും പുറത്തെത്തിച്ചത്. ഒരാളുടെ കാലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. സമീപത്തുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റിയിരിക്കുകയാണ്. ബസുകളിലുണ്ടായിരുന്ന 8 യാത്രകാർക്ക് നിസ്സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ ബസിന്റെ മുൻവശം പൂർണ്ണമായും തകർന്നു.






Feedback and suggestions