ഉത്സവത്തിന് ആനയെഴുന്നള്ളത്ത്; രജിസ്‌ട്രേഷൻ നിർബന്ധം, പുതിയ ഉത്സവങ്ങൾക്ക് അനുമതി ഇല്ല


25, January, 2026
Updated on 25, January, 2026 6


തിരുവനന്തപുരം: ക്ഷേത്രോത്സവങ്ങളിൽ ആനയെഴുന്നള്ളത്ത് നടത്തണമെങ്കിൽ ഉത്സവത്തിന് മുൻകൂട്ടി രജിസ്‌ട്രേഷൻ നിർബന്ധമാണെന്ന് വനംവകുപ്പ്. നിലവിൽ രജിസ്‌ട്രേഷൻ നേടിയ ഉത്സവങ്ങൾക്കേ നിബന്ധനകൾക്ക് വിധേയമായി ആനയെഴുന്നള്ളത്ത് നടത്താൻ അനുമതി ലഭിക്കൂ. പുതിയ ഉത്സവങ്ങൾക്ക് രജിസ്‌ട്രേഷൻ അനുവദിക്കില്ല. നിലവിലുള്ള ഉത്സവമാണെങ്കിലും മുൻപ് രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ അനുമതി ലഭിക്കില്ലെന്നും വനംവകുപ്പ് വ്യക്തമാക്കി.രജിസ്‌ട്രേഷൻ സമയത്ത് അനുവദിച്ചതിൽ കൂടുതൽ ആനകളെ എഴുന്നള്ളിക്കാനും അനുവാദമില്ല. ചില ക്ഷേത്രങ്ങളിൽ അനുമതിയില്ലാതെ ആനയെഴുന്നള്ളത്ത് നടത്തിയതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് വനംവകുപ്പ് കർശന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.










Feedback and suggestions