തെരുവു നായ ശല്യം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണം: ചെറിയാൻ ഫിലിപ്പ്


19, January, 2026
Updated on 19, January, 2026 14



പേവിഷബാധപരത്തുന്ന തെരുവുനായ ശല്യത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരള ഹൈക്കോടതി നിർദ്ദേശം സർക്കാർ ഉടൻ നടപ്പാക്കണം.തെരുവുനായയുടെ കടിയേറ്റ് മരണമടഞ്ഞവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന സുപ്രീം കോടതി നിർദ്ദേശം മുൻകാല പ്രാബല്യത്തോടെ സർക്കാർ പാലിക്കണം.അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ 16 ലക്ഷം പേരെ തെരുവുനായ്ക്കൾ കടിക്കുകയും 130 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്. മരിച്ചവരിൽ 18 പേർ റാബിസ് വാക്സിൻ എടുത്തവരാണെങ്കിലും ഫലമുണ്ടായില്ല. മിക്ക സർക്കാർ ആശുപത്രികളിലും റാബിസ് വാക്സിൻ ലഭ്യമല്ല.തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കാനും വാക്സിൻ കുത്തിവെയ്ക്കാനും പുനരധിവസിപ്പിക്കാനും കേരള സർക്കാർ ഊർജ്ജിതമായ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ചില നായ പ്രേമികൾ തെരുവുനായ്ക്കൾക്ക് ഭക്ഷണം വിതരണം ചെയ്യുകയും വീടുകളിലെ ഭക്ഷ്യ അവശിഷ്ടങ്ങൾ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് കൊണ്ടാണ് തെരുവുനായ്ക്കൾ തടിച്ചു കൊഴുക്കുകയും പെരുകകയും ചെയ്യുന്നത്.











Feedback and suggestions