19, January, 2026
Updated on 19, January, 2026 15
സ്പെയിനിലെ കർഡോബ നഗരത്തിന് സമീപമുള്ള അഡമുസ് പട്ടണത്തിൽ രണ്ട് അതിവേഗ ട്രെയിനുകൾ കൂട്ടിയിടിച്ചുണ്ടായ വൻ അപകടത്തിൽ 21 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയാണ് ദുരന്തമുണ്ടായത്. അപകടത്തിൽ 73 പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പ്രദേശത്ത് ഊർജിതമായ രക്ഷാപ്രവർത്തനം നടന്നുവരികയാണ്.
മലാഗയിൽ നിന്ന് മഡ്രിഡിലേക്ക് പോവുകയായിരുന്ന ട്രെയിൻ പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്ക് മറിയുകയും, അതേ സമയം ആ ട്രാക്കിലൂടെ വന്ന മഡ്രിഡ്-ഹുവൽവ ട്രെയിൻ ഇതിലേക്ക് ഇടിച്ചുകയറുകയും ചെയ്തതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്. ഏകദേശം 300-ഓളം യാത്രക്കാരാണ് മലാഗയിൽ നിന്നുള്ള ട്രെയിനിൽ ഉണ്ടായിരുന്നത്. അപകടത്തെത്തുടർന്ന് മഡ്രിഡിനും അൻഡലൂഷ്യയ്ക്കും ഇടയിലുള്ള ട്രെയിൻ സർവീസുകൾ അധികൃതർ താൽക്കാലികമായി നിർത്തിവെച്ചു.