തിരുവനന്തപുരം കല്ലമ്പലത്ത് വിദ്യാർഥികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം


17, January, 2026
Updated on 17, January, 2026 24


തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലം നാവായിക്കുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 17 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. തൃശൂര്‍ കൊടകര സഹൃദയ എന്‍ജിനീയറിങ് കോളജിലെ വിദ്യാർഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരില്‍ രണ്ട് വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്.43 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് വിലയിരുത്തല്‍. പഠനാവശ്യത്തിനായി വിഴിഞ്ഞം തുറമുഖം സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു കോളജിലെ എംബിഎ വിദ്യാര്‍ഥികള്‍.ഇതിൽ നാല് വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമാണ്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.40 ഓളം വിദ്യാർത്ഥികളും അധ്യാപകരുമായിരുന്നു ബസ്സിൽ ഉണ്ടായിരുന്നത്.പരിക്കേറ്റവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.അപകടസമയത്ത് ഡ്രൈവർ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിടാൻ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




Feedback and suggestions