കരുതലിന്റെ കലാ പൂരം:കലോത്സവ നഗരിയിലെ 'അമ്മയും മകനും' വീഡിയോ ഷെയർ ചെയ്ത് മന്ത്രി ഡോ:ആർ.ബിന്ദു


16, January, 2026
Updated on 16, January, 2026 28


64-ാ മത് സംസ്ഥാന സ്കൂൾ കലോത്സവത്തിനെത്തി കരുതലിന്റെ സന്ദേശം നൽകിയ അമ്മയുടെയും മകന്റെയും വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ച് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു.നിമിഷങ്ങൾക്കകം വൈറൽ ആയ വീഡിയോക്ക് അമ്മയെയും മകനെയും അഭിനന്ദിച്ച് കമന്റ്സും എത്തി.

തൃശൂരിൽ നടക്കുന്നസംസ്ഥാന സ്കൂൾ കലോത്സവത്തിൽപ്രിയപ്പെട്ട അമ്മയുടെ മനം നിറച്ച് കലോത്സവകാഴ്ചകൾ സമ്മാനിച്ച് മകൻ ചൂണ്ടൽ സ്വദേശി രാജഗോപാൽ. 16 വർഷം മുന്നേ പക്ഷാഘാതം വന്നു കിടപ്പിലായ അമ്മയെ ഇതിനോടകം 700 ൽ അധികം വിവിധ ഇടങ്ങളിൽ അമ്മയുടെ സന്തോഷത്തിനായി കൊണ്ടു പോയിട്ടുണ്ടെന്ന് മകൻരാജഗോപാൽ പറഞ്ഞു. രാവിലെ കലോത്സവ വേദിയിൽ എത്തിയ അമ്മ സാവിത്രിയെ മോഹിനിയാട്ടം, ഓട്ടൻതുള്ളൽ, തിരുവാതിരക്കളിയും കാണിച്ച് ആവശ്യ സമയത്ത് ഭക്ഷണം മരുന്ന് ഒക്കെ നൽകി....അമ്മയും ഹാപ്പി... ഞാനും ഹാപ്പി" രാജഗോപാൽ പറയുന്നു.കലോത്സവവേദിയിൽ എത്തിയ സാവിത്രിഅമ്മ കുട്ടികളുമായി സംസാരിച്ചും വിശേഷങ്ങൾ ചോദിച്ചും സമയം ചെലവഴിച്ചു.കരുതലിന്റെ സന്ദേശം നൽകിക്കൊണ്ട് അമ്മയുടെ സന്തോഷവും ആഗ്രഹങ്ങളും നിറവേറ്റിയ മകനുമൊത്തുള്ള വീഡിയോ ഹൃദ്യ മാണെന്നും ഈ കരുതൽ സമൂഹത്തിന് മാതൃകയാണെന്നും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു അഭിനന്ദിച്ചുകൊണ്ട് ഫേസ്ബുക്കിൽ കുറിച്ചു.കലയുടെയും സംസ്കാരത്തിന്റെയും അസുലഭ നിമിഷങ്ങൾ സമ്മാനിച്ച് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ തുടരുകയാണ്.






































































Feedback and suggestions