ഇറാനിലെ ബ്രിട്ടീഷ് എംബസി അടച്ചു: ജീവനക്കാരെ പിന്‍വലിച്ചു


15, January, 2026
Updated on 15, January, 2026 16


ലണ്ടന്‍: പ്രാദേശീക സംഘര്‍ഷം രൂക്ഷമായ ഇറാനില്‍ അമേരിക്കന്‍ സൈനീക നീക്കത്തിനുള്ള സാധ്യത മുന്നില്‍ നില്‍ക്കെ ഇറാനിലെ ബ്രിട്ടീഷ് എംബസി അടച്ചു.ജീവനക്കാരെ യുകെ തിരികെ വിളിച്ചു. ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ഉള്‍പ്പെടെ സുരക്ഷാ സ്ഥിതി ഏറെ പ്രതിസന്ധിയിലായതിനു പിന്നാലെയാണ് ഇത്തരത്തിലൊരു നീക്കം.


ടെഹ്റാനിലെ ബ്രിട്ടീഷ് എംബസി താല്‍ക്കാലികമായി അടച്ചതായി യുകെ വിദേശകാര്യ ഓഫീസ് ബുധനാഴ്ച അറിയിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ബ്രിട്ടീഷ് ജീവനക്കാരെ പിന്‍വലിച്ചതായും അത് കൂട്ടിച്ചേര്‍ത്തു.


എംബസി ജീവനക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തതെന്നു യുകെ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇറാനിലേക്കുള്ള യാത്ര സംബന്ധിച്ചും ബ്രിട്ടണ്‍ മുന്നറിയിപ്പ് നല്കി






Feedback and suggestions