12, January, 2026
Updated on 12, January, 2026 22
വാഷിംഗ്ടണ്‍: ഇറാനില്‍ ഭരണകൂടത്തിനെതിരേയുള്ള പ്രതിഷേധം അതിശക്തമായി തുടരുന്നതിനിടെ അമേരിക്കന്‍ സൈനീക ഇടപെടലുകള്‍ ഉണ്ടാവുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിനു പിന്നാലെ ഇറാന്‍ നേതാക്കള്‍ ചര്‍ച്ചയ്ക്കായി സമീപിച്ചെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
ഇറാനിലെ ചില നേതാക്കളുമായി താന്‍ ഫോണില്‍ സംസാരിച്ചതായും ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു. അമേരിക്കന്‍ സമ്മര്‍ദം അവരുടെ നിലപാട് മാറ്റത്തിന് ഇടയാകുമെന്നാണ് പ്രതീക്ഷ. അവരുമായി കൂടിക്കാഴ്ച്ച നടത്താം. എന്നാല്‍ കൂടിക്കാഴ്ച്ചയ്ക്ക് മുമ്പ് സംഭവവികാസങ്ങളുടെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കേണ്ടി വരും ട്രംപ് എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജനാധിപത്യ ഗവണ്‍മെന്റ് ജനങ്ങള്‍ക്കെതിരേ നിലപാടുകള്‍ സ്വീകരിക്കുന്ന സാഹചര്യം തുടര്‍ന്നാല്‍ അതിനെതിരെ അമേരിക്കയുടെ ഭാഗത്തു നിന്നും സാധ്യമായ നടപടികളെക്കുറിച്ച് യുഎസ് സൈന്യം വളരെ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും യുഎസ് പ്രസിഡന്റ് പറഞ്ഞു. പ്രതിഷേധക്കാരെ കൊല്ലുന്നത് ലക്ഷ്മണരേഖ മറികടക്കുന്നസ്ഥിതയാണെന്നും ഇത് നോക്കി നില്ക്കാന്‍ കഴിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
തലസ്ഥാനമായ ടെഹ്റാനിലെ സൈനികേതര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്നത് ഉള്‍പ്പെടെ നിരവധിനീക്കങ്ങള്‍ക്ക് യുഎസ് തയാറായേക്കുമെന്നു ന്ര്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ പ്രതിഷേധങ്ങളില്‍ 500-ലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണഅ റിപ്പോര്‍ട്ട്. അതേസമയം, വാഷിംഗ്ടണ്‍ ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ ആക്രമണം നടത്തിയാല്‍ മേഖലയിലെയും ഇസ്രായേലിലെയും യുഎസ് സൈനിക താവളങ്ങളെ ഇറാന്‍ ആക്രമിക്കുമെന്ന് ഇറാന്‍ ഞായറാഴ്ച മുന്നറിയിപ്പ് നല്്കിയിരുന്നു.