കോൺഗ്രസിൽ സ്ഥാനാർത്ഥിത്വത്തിന് പ്രായപരിധിയില്ല: ചെറിയാൻ ഫിലിപ്പ്


12, January, 2026
Updated on 12, January, 2026 39


ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഭരണഘടന പ്രകാരം സ്ഥാനാർത്ഥിത്വത്തിനും സംഘടനാ സ്ഥാനത്തിനും അംഗത്വത്തിനും പ്രായപരിധിയില്ല.സപ്തതി കഴിഞ്ഞതിനാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന എൻ്റെ വ്യക്തിപരമായ നിലപാടിൽ മാറ്റമില്ല. ചില നിയോജക മണ്ഡലങ്ങളിൽ ജയസാദ്ധ്യതയും പ്രാദേശികപിന്തുണയും കണക്കിലെടുത്ത് മുതിർന്നവരെയും പരിഗണിക്കേണ്ടിവരും. അനുഭവജ്ഞാനമുള്ള മന്ത്രിമാരും അനിവാര്യമാണ്. സ്ഥാനാർത്ഥിത്വത്തിന് യുവാക്കൾക്കും വനിതകൾക്കും മുൻഗണന നൽകണമെന്നല്ലാതെ ആരെയെങ്കിലും വെട്ടിനിരത്തണമെന്ന ദുരുദ്ദേശ്യം എനിക്കില്ല. .സിപി.എം ൽ പ്രായപരിധി 75 വയസ്സാണെങ്കിലും 80 കഴിഞ്ഞ മുഖ്യമന്ത്രിക്ക് വീണ്ടും ഇളവുനൽകുകയാണ്. എം. എം. മണി ഉൾപ്പെടെ ചിലർക്ക് ഇളവു നൽകിയേക്കും. 80 കഴിഞ്ഞ കടന്നപ്പള്ളി രാമചന്ദ്രനും എ.കെ. ശശീന്ദ്രനും മത്സരിക്കാൻ ഒരുങ്ങുകയാണ്.




Feedback and suggestions