ഒന്നാം ക്ലാസുകാരന്‍റെ സ്കൂൾ ബാഗിൽ മൂർഖൻ പാമ്പ്


11, January, 2026
Updated on 11, January, 2026 34


എറണാകുളം : കാക്കനാട് അത്താണിയിൽ ഒന്നാം ക്ലാസുകാരന്റെ സ്കൂൾ ബാഗിൽ നിന്നും മൂർഖൻ പാമ്പിനെ പിടികൂടി. അത്താണി എളവക്കാട്ട് അബ്ദുൾ അസീസിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടിച്ചത്. ബാഗിന് അമിതഭാരം തോന്നി പരിശോധിച്ചപ്പോഴാണ് പാമ്പിനെ കണ്ടത്. എളമക്കര സ്വദേശി റിൻഷാദ് പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.ഇന്ന് രാവിലെ വീട്ടുജോലിക്കാരി മുറിഅടിച്ചു വാരുന്നതിനിടെ മേശക്ക് താഴെയിരുന്ന ബാഗ് എടുക്കാൻ ശ്രമിച്ചപ്പോഴാണ് ബാഗിനു നല്ല ഭാരം തോന്നിയത്. തുടർന്ന് തുറന്നു നോക്കിയപ്പോഴാണ് പാമ്പിനെ കാണുന്നത്ഉടൻ തന്നെ വനം വകുപ്പിന്റെ സർപ്പ റെസ്ക്യൂ ടീമിലെ പാമ്പ് പിടുത്ത വിദഗ്ദരെ വിവരം അറിയിച്ചു. എളമക്കര സ്വദേശി റിൻഷാദ് എത്തി മൂർഖൻ പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി.




Feedback and suggestions