ഗ്രീൻലാൻഡ് കീഴടക്കാൻ അമേരിക്ക തയ്യാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി ട്രംപ്


10, January, 2026
Updated on 10, January, 2026 31


വാഷിംഗ്ടൺ: ഗ്രീൻലാൻഡ് കീഴടക്കാൻ അമേരിക്ക തയാറെടുക്കുകയാണെന്ന മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്. ഗ്രീൻലാൻഡ് സ്വന്തമാക്കാൻ കഠിനമായ പ്രയത്നം വേണമെങ്കിൽ അതിനും അമേരിക്ക സജ്ജമാണെന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.


വേഗത്തിൽ ഒരു കരാർ ഉണ്ടാക്കണ മെന്നാണ് ലക്ഷ്യമിടുന്നത്. അതിനു കഴിയുന്നില്ലെങ്കിൽ ശക്തമായ നടപടികൾ കൈക്കൊള്ളേണ്ടി വരും. താൻ ഡെന്മാർക്കിന്റെ ഒരു ആരാധകനാണെന്ന് അവരോട് പറയണമെന്ന് പരിഹാസ രൂപേണ ട്രംപ് മാധ്യമങ്ങളോട് പ്രതികരിച്ചു


ഡെൻമാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലാൻഡ് വിൽപ്പനയ്ക്കുള്ളതല്ലെന്ന് വാദിക്കുന്നത് തുടരുന്നതിനിടെയാണ് ട്രംപിന്റെ പരാമർശം . ഇരു രാജ്യങ്ങളും സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഗ്രീൻലാൻഡിലെയും ഡെൻമാർക്കിലെയും മുതിർന്ന നയതന്ത്രജ്ഞർ വ്യാഴാഴ്ച വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.


ഗ്രീൻലാൻഡുകാരെ ഏറ്റെടുക്കാനുള്ള സാധ്യതയെ പിന്തുണയ്ക്കുന്നതിനായി അവർക്ക് നേരിട്ട് പണം നൽകുന്നതിനെക്കുറിച്ച് യുഎസ് ആലോചിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളെക്കുറിച്ച് ചോദിച്ചപ്പോൾ,, ഗ്രീൻലാൻഡിനുള്ള പണത്തെക്കുറിച്ച് താൻ ഇപ്പോൾ സംസാരിക്കുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.


തങ്ങൾ നിഷ്‌ക്രിയമായി നിന്നാൽ എതിരാളി ശക്തികളെ ആർട്ടിക് മേഖലയിലേക്ക് ക്ഷണിക്കുമെന്നും റഷ്യയോ ചൈനയോ ഗ്രീൻലാൻഡ് ഏറ്റെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്കി. ഡെന്മാർക്കിന്റെ ഗ്രീൻലാൻഡ് അവകാശവാദങ്ങളെ ട്രംപ് തളളി. 500 വർഷങ്ങൾക്ക് മുമ്പ് അവർക്ക് അവിടെ ഒരു ബോട്ട് ലാൻഡ് ഉണ്ടായിരുന്നു എന്ന വസ്തുത അവർക്ക് ആ ഭൂമിയുടെ ഉടമസ്ഥാവകാശം ഉണ്ടെന്ന് അർത്ഥമാക്കുന്നില്ല. ഞങ്ങൾക്ക് അവിടെ ധാരാളം ബോട്ടുകൾ ഉണ്ടായിരുന്നുവെന്നും ട്രംപ് പറഞ്ഞു. റഷ്യയെയോ ചൈനയെയോ ഗ്രീൻലാൻഡ് കൈവശപ്പെടുത്താൻ ഞങ്ങൾ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു.






Feedback and suggestions