തിരുവനന്തപുരം : ശ്രീകണ്ഠേശ്വരം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം തിരുവിതാംകൂർ രാജകുടുംബ അംഗം ആദിത്യ വർമ്മ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മുൻ മിസോറോം ഗവർണർ കുമ്മനം രാജശേഖരൻ , ആധ്യാത്മിക പ്രഭാഷണം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി ജില്ലാ അധ്യക്ഷൻ മുക്കംപാലമൂട് രാധാകൃഷ്ണൻ ആശംസ പ്രസംഗം നടത്തി. ഷാജു വേണുഗോപാൽ , അഡ്വക്കേറ്റ് മുരളീകൃഷ്ണൻ സന്ദീപ് തമ്പാനൂർ തുടങ്ങിയവർ സംസാരിച്ചു.