ജനാധികാര ജനാധിപത്യം വീണ്ടെടുക്കാൻ ജനം മുന്നോട്ട് ഇറങ്ങണം : റോപ്പ് ഇന്ത്യ


9, January, 2026
Updated on 9, January, 2026 102


കൊച്ചി: ജനാധികാര ജനാധിപത്യ സഖ്യം ( റോപ്പ് ഇന്ത്യ ) കേരള പര്യടന വിളംബര ജാഥ അഡ്വ. ജയശങ്കർ ഉദ്ഘാടനം ചെയ്തു.ജനാധികാര ജനാധിപത്യം എന്ന നൂതന രാഷ്ട്രീയ തത്വശാസ്ത്രം വിശകലനം ചെയ്യുന്ന ഒരു വിളംബര ജാഥ 2026 ജനുവരി എട്ടാം തീയതി എറണാകുളം ടൗൺഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ തീരദേശ സംരക്ഷണ കൂട്ടായ്മ- തിരമാല പ്രസിഡന്റ് ജോൺ ബോസ്കോ ഡിക്രൂസ് തിരുവനന്തപുരം , തീരദേശ ജനങ്ങൾ പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ സംസാരിച്ചതിനോടൊപ്പം സംസ്ഥാന നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ക്ക് ഒരു ശാശ്വത പരിഹാരം ഉണ്ടാക്കണമെങ്കിൽ മത്സ്യ സമ്പത്തും ഭൂ സമ്പത്തും നേടുന്നതിന് മത്സ്യത്തൊഴിലാളികളെയും കർഷകരെയും പ്രോത്സാഹിപ്പിച്ച് സംസ്ഥാനം നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ശ്രമിക്കണമെന്ന് പ്രസ്താവിച്ചു.സമ്മേളനത്തിന്റെ അവസാനം സ്വാമി ഗുരുശ്രീ അവർകളുമായി കൂടിക്കാഴ്ച നടത്തി കാര്യങ്ങൾ വിശദീകരിച്ചു




 .





Feedback and suggestions