ഫിൽക്ക ഫിലിം സൊസൈറ്റി - 2025 "സ്വർണ്ണ ചിറകുള്ള ഓർമ്മകൾ"

ഡോ. ബി. രാധാകൃഷ്ണൻ ( പ്രസിഡന്റ്, ഫിൽക്ക ഫിലിം സൊസൈറ്റി )
9, January, 2026
Updated on 9, January, 2026 76





 



 25 -)o വർഷത്തിലൂടെ കടന്നുപോകുന്ന ഫിൽക്ക ഫിലിം സൊസൈറ്റിയുടെ ഐ.എഫ്.എഫ്.കെ 2025 സ്പെഷ്യൽ എഡിഷൻ കൈരളിക്ക് മുന്നിൽ കാഴ്ചവയ്ക്കുന്നു.


ഫിൽക്കയുടെ അംഗങ്ങളായ 25 ഫിലിം ജേർണലിസ്റ്റുകൾ മാഗസിനു വേണ്ടി പ്രവർത്തിച്ചു. അഭിനന്ദനങ്ങൾ. ഇതിൽ 20 നിരൂപണങ്ങളും ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നേടിയ സിസാക്കോ , സ്പിരിറ്റ് ഓഫ് സിനിമ അവാർഡ് നേടിയ കെല്ലി ഫൈഫ് മാർഷൽ , സിനിമയിലെ ശബ്ദശിൽപ്പി കൃഷ്ണനുണ്ണി എന്നിവരുമായുള്ള അഭിമുഖങ്ങളും പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ്റെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ കുറിച്ചുള്ള ലേഖനവും വിജയകൃഷ്ണൻ്റെ ഷാജി . എൻ. കരുൺ അനുസ്മരണവും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ അറുപതാം വാർഷിക സ്മരണികയെക്കുറിച്ച് ഡോ.വി.മോഹനകൃഷ്ണന്റെ ലേഖനവും കൂടാതെ ഫോട്ടോ ഗ്യാലറിയും ഈ പ്രത്യേക പതിപ്പിൽ ഉണ്ട്.


കെ.എക്സ് ഫാർമ ആണ് ഈ പതിപ്പിന്റെ ബ്രാൻഡ് സ്പോൺസർ. അഭിമുഖത്തിൽ പങ്കെടുത്ത സിസാക്കോ , കെല്ലി, കൃഷ്ണനുണ്ണി എന്നിവർക്കും ഡിസൈനിങ് വിഭാഗത്തിൽ പങ്കെടുത്ത ഷാജി കാഡ്, മനേഷ് ബാബു എന്നിവർക്കും ചലച്ചിത്ര അക്കാദമി സെക്രട്ടറി സി. അജോയിക്കും ഫിൽക്കയുടെ ന്യൂസ് ചാനലായ കേരള പീഡിയായുടെ വാർത്ത വിഭാഗത്തിനും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു . 


കൈരളി തിയേറ്ററിൽ ഹെൽപ്പ് ഡെസ്ക് സൗകര്യം ഒരുക്കിത്തന്ന ചലച്ചിത്ര അക്കാദമിക്കും കെ. എസ്. എഫ് .ഡി . സി യ്ക്കും കൃതജ്ഞത അറിയിക്കുന്നു. 


ഐ .എഫ് .എഫ്. കെ സ്പെഷ്യൽ എഡിഷൻ തയ്യാറാക്കുന്നതിന് മുൻപായി ചലച്ചിത്ര നിരൂപകൻ ശ്രീ. വിജയകൃഷ്ണൻ നയിച്ച ഫിലിം ജേർണലിസം ശില്പശാല സ്പോൺസർ ചെയ്ത സിന്ദൂരം ഇക്കോ സ്റ്റേ (പരവൂർ ) , വിശ്വസാഹിത്യവും വിശ്വസിനിമയും എന്ന ചലച്ചിത്രമേള പരമ്പരയ്ക്ക് മാഗസിനിൽ പരസ്യം നൽകിയ ഹിന്ദുസ്ഥാൻ ലാറ്റെക്സ് ലൈഫ് കെയർ, ലോട്ടറി വകുപ്പ്, ടൂറിസം വകുപ്പ്, കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ എന്നിവയ്ക്കും രണ്ടു മാസത്തെ മേളകൾക്ക് വേദിയൊരുക്കിയ ഗവ. വിമൻസ് കോളേജ് - സിനി പാരഡൈസ് ഫിലിം ക്ലബ്ബ്, സെന്റ് സേവിയേഴ്സ് കോളേജ് തുമ്പ - സിനെക്സ് ഫിലിം ക്ലബ്ബ് എന്നിവയ്ക്കും ഉദ്ഘാടന കർമ്മത്തിൽ പങ്കെടുത്ത ഡോ. ജോർജ്ജ് ഓണക്കൂർ, ചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ പ്രേംകുമാർ എന്നിവർക്കും പ്രദർശനത്തിന് ഓരോ മാസവും എയർകണ്ടീഷൻഡ് ഓഡിറ്റോറിയം കുറഞ്ഞ ചെലവിൽ സൗകര്യപ്പെടുത്തിയ ജോയിന്റ് കൗൺസിൽ ഭാരവാഹികൾക്കും നിസ്സീമമായ നന്ദി പ്രകാശിപ്പിക്കുന്നു.


 നവംബർ മാസം ഫിലിം സൊസൈറ്റിയുടെ പൊതുയോഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട മുഖ്യ ഭാരവാഹികളായ രാജാംബിക. എസ്. എസ്. ( വൈസ് പ്രസിഡന്റ് ), സാബു ശങ്കർ ( ജനറൽ സെക്രട്ടറി ) പി. എസ്. ജ്യോതിഷ് കുമാർ ( ജോ. സെക്രട്ടറി ), വിനോദ് കുമാർ. പി. ( ട്രഷറർ ), പ്രോഗ്രാം കൺസൾട്ടൻഡ്സ് വിജയകൃഷ്ണൻ, ജോൺ തോമസ്, എ.വി.ഗോപാലകൃഷ്ണൻ മുംബൈ തുടങ്ങിയവർക്ക് ആശംസകൾ അർപ്പിക്കുന്നു.


ചലച്ചിത്രമേളയുടെ പ്രമേയം ആസ്പദമാക്കി ചിത്രകലാ മത്സരവും കവിയരങ്ങും ഫിലിം ജേർണലിസം ശില്പശാലയും കേരള വിഷ്വൽ എൻസൈക്ലോപീഡിയ - കേരള പീഡിയ ന്യൂസ് ചാനൽ എന്നിവയുടെ ഉദ്ഘാടനവും കേരള വിഷ്വൽ എൻസൈക്ലോപീഡിയായുടെ ആരംഭത്തിലുള്ള മൂന്ന് എപ്പിസോഡുകളുടെ ചിത്രീകരണത്തിൻ്റെ സ്വിച്ച് ഓൺ കർമ്മവും 2025 ലെ നാഴികക്കല്ലുകൾ ആണ്.


ഫിൽക്കയുടെ ഫിലിം മാഗസിൻ അമേരിക്കയിലെ മാഗ്സ്റ്റർ പബ്ലിക്കേഷൻസ് പ്ലാറ്റ്ഫോമിൽ അംഗീകരിക്കപ്പെടുകയും ലോകമലയാളികൾക്കായി പ്രദർശിപ്പിക്കുകയും ചെയ്യുന്നു എന്ന് അറിയിക്കുന്നതിൽ സംതൃപ്തിയുണ്ട്. ഇത്തരത്തിൽ മലയാളത്തിൽ ഒരു ഫിലിം പ്രസിദ്ധീകരണം ഒരു ഫിലിം സൊസൈറ്റിയുടേതായി വേറെയില്ല. 


ഫിൽക്ക ഫിലിം സൊസൈറ്റി അവതരിപ്പിക്കുന്ന , കേരള വിഷ്വൽ എൻസൈക്ലോപീഡിയ, തിരമാല, ഇതര മത്സ്യത്തൊഴിലാളി - സമുദ്ര പരിസ്ഥിതി - സംഘടനകൾ എന്നിവയുടെ സഹകരണത്തോടെ , കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്സ് അസോസിയേറ്റ് അംഗമായ സൗപർണിക പ്രൊഡക്ഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന , മഴമേഘങ്ങളുടെ ഗദ്ഗദങ്ങൾ ( The Sobs of Monsoon Clouds) എന്ന ഫീച്ചർ ഫിലിമിൻ്റെ ചിത്രീകരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നു എന്നതിൽ ചാരിതാർത്ഥ്യം ഉണ്ട്. ഈ യത്നത്തിൽ പങ്കെടുത്ത എല്ലാവർക്കും ഹൃദയംഗമമായ കടപ്പാട് അടയാളപ്പെടുത്തുന്നു.


 ഫിൽക്കയോടൊപ്പം പ്രവർത്തിച്ചുപോന്ന ഛായാഗ്രാഹകനും സംവിധായകനും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ സഹയാത്രികനുമായിരുന്ന ഷാജി.എൻ. കരുണിന്റെ ഓർമ്മയ്ക്ക് മുന്നിൽ , " സ്വർണ്ണച്ചിറകുള്ള ഓർമ്മകൾ " എന്ന ഈ പ്രത്യേക പതിപ്പ് സമർപ്പിക്കുന്നു.


2025 ജനുവരിയിൽ ഫിൽക്ക സംഘടിപ്പിച്ചത് ജി. അരവിന്ദൻ ഫിലിം ഫെസ്റ്റിവൽ ആയിരുന്നു.

കേരളീയ പ്രതിഭാ സിനിമ എന്ന പേരിലുള്ള മേളയിൽ ഉത്തരായണം , കാഞ്ചന സീത , തമ്പ് , എസ്തപ്പാൻ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു . ചലച്ചിത്ര നിർമ്മാതാവും കേരളം ഫിലിം ചേംബർ ഓഫ് കോമേഴ്‌സ് മുൻ വൈസ് പ്രസിഡന്റുമായ കല്ലിയൂർ ശശി , ഉത്തരായണം ഫെയിം ഡോ . മോഹൻദാസ് , ജി . അരവിന്ദന്റെ സഹോദരൻ ജി . മോഹൻ എന്നിവർ അതിഥികളായിരുന്നു .


വേൾഡ് സിനിമ ആൻഡ് വുമൺസ് വേൾഡ് എന്ന പേരിലുള്ള ഫെബ്രുവരി ഫിലിം ഫെസ്റ്റിവലിൽ ഇറാൻ , ലിത്വാനിയ , റഷ്യ , ബൾഗേറിയ , ചിലി , ഹംഗറി , ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള പുതിയ എട്ടു ഹൃസ്വചിത്രങ്ങളും രണ്ട് ഫീച്ചർ സിനിമകളും പ്രദർശിപ്പിച്ചു . വിമൻ ആൻഡ് ചൈൽഡ് ഡെവലപ്മെന്റ് പ്രതിനിധികളും വനിതാ കമ്മീഷൻ അംഗം അഡ്വ . ഇന്ദിര രവീന്ദ്രനും ജയശ്ചൻ കല്ലിങ്കലും അതിഥികളായിരുന്നു .



മാർച്ച് മാസം ആർക്കിടെക്ച്ചർ ആൻഡ് വേൾഡ് സിനിമ എന്ന പേരിലുള്ള മേളയിൽ നാല് സിനിമകൾ പ്രദർശിപ്പിച്ചു . ഡോ . പ്രൊഫ . ആശാലത തമ്പുരാൻ , തോമസ് പണിക്കർ എന്നിവർ അതിഥികളായിരുന്നു . ദി ഗ്രാന്റ് ബുഡാപെസ്റ്റ് ഹോട്ടൽ ( അമേരിക്ക ), ദി ഫൗണ്ടൈൻ ഹെഡ് ( അമേരിക്ക ) , ഈഫൽ ( ഫ്രാൻസ് ) , ദി ബെല്ലി ഓഫ് ആൻ ആർക്കിടെക്ട് ( യു. കെ, ഇറ്റലി ) എന്നീ സിനിമകൾ സ്ക്രീൻ ചെയ്തു .



ട്രാൻസ് ഫിലിം ഫെസ്റ്റിവൽ ആയിരുന്നു ഏപ്രിൽ മാസം നടന്നത് . ദി ബോയ്സ് ഡോണ്ട് ക്രൈ ( അമേരിക്ക ) , ഓൾ എബൌട്ട് മൈ മദർ ( സ്പെയിൻ ) , എക്സ് . എക്സ് . വൈ ( അർജന്റീന ) , ബ്യുട്ടിഫുൾ ബോക്‌സർ ( തായ്‌ലൻഡ് ) തുടങ്ങിയ ചിത്രങ്ങൾ പ്രദർശിപ്പിച്ചു . ശ്രീക്കുട്ടി നമിത , എസ് . സജീവ് എന്നിവർ അതിഥികൾ ആയിരുന്നു . ട്രാൻസ്‌ജെൻഡർ വിഷയത്തിൽ പതിനൊന്ന് പേരുടെ കവിയരങ്ങും സംഘടിപ്പിച്ചു .



മെയ് മാസത്തെ ആൽഫ്രഡ് ഹിച്ച്കോക്ക് ഫിലിം ഫെസ്റ്റിവലിൽ സൈക്കോ , റിയർ വിൻഡോ , വെർട്ടിഗോ , ദി ബേർഡ്‌സ് എന്നീ ചിത്രങ്ങൾ സ്ക്രീൻ ചെയ്തു .ഫിൽക്കയുടെ 25 -)0 വാർഷികം പ്രമാണിച്ചു തെരെഞ്ഞെടുത്ത 25 സിനിമകൾ ഉൾപ്പെടുന്ന വിശ്വസാഹിത്യവും വിശ്വസിനിമയും എന്ന പരമ്പരയുടെ ഒന്നാം ഭാഗം - ഷേക്സ്പീയറുടെ ഹാംലെറ്റ് ( ഗ്രിഗറി കൊസിന്റ് സേവ് / റഷ്യ ) , ഗബ്രിയേൽ ഗാർഷ്യ മാർക്വിസിന്റെ ലവ് ഇൻ ദി ടൈം ഓഫ് കോളറ ( മൈക്ക് ന്യൂവെൽ / യു .എസ് . എ ) എന്നിവ ജൂൺ മാസത്തിൽ പ്രദർശിപ്പിച്ചു . ജോർജ്ജ് ഓണക്കൂർ , പ്രേംകുമാർ എന്നിവർ അതിഥികളായിരുന്നു .






ജൂലൈ മാസം വിശ്വസാഹിത്യവും വിശ്വസിനിമയും - രണ്ടാം ഭാഗം . ത്രോൺ ഓഫ് ദി ബ്ലഡ്ഡ് ( മാക്ബെത്ത് , ഷേക് സ്പീയർ / അകിര കുറൊസാവ / ജപ്പാൻ ) , ബ്രദേഴ്‌സ് കരമസോവ് ( ഫിദോർ ദൊസ്തോവ്സ്കി / റിച്ചാർഡ് ബ്രൂക്ക്സ് / യു .എസ് . എ ) , ഡോൺ കിക്ഹോട്ട് ( മിഗുവേൽ സെർവാന്റസ് / ഗ്രിഗറി കൊസിന്റ് സേവ് / റഷ്യ ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു . ഡോ . ഉമാജ്യോതി . വി , ഡോ . ആശ ജീവൻ സത്യൻ , ഫിദ . എ . ഫാത്തിമ എന്നിവർ വിമൻസ് കോളേജിനെ പ്രതിനിധീകരിച്ചു .



ഓഗസ്റ്റ് മാസം വിശ്വസാഹിത്യവും വിശ്വസിനിമയും - മൂന്നാം ഭാഗം . അന്ന കരെനീന ( ലിയോ ടോൾസ്റ്റോയ് / ജോ റൈറ്റ് / യു .കെ , യു .എസ് . എ ) , ലെ മിസറബിൾസ് ( വിക്ടർ ഹ്യൂഗോ / ബില്ലി ഓഗസ്റ്റ് / യു .കെ , ജർമ്മനി , യു . എസ് . എ ) എന്നീ സിനിമകൾ പ്രദർശിപ്പിച്ചു. സെന്റ് സേവിയേഴ്‌സ് കോളേജിൽ നടന്ന മേളയിൽ വിജയകൃഷ്ണൻ , ഡോ . പ്രൊഫ . തോമസ് സ്കറിയ , മെലീസ ഹിലാരി , ഡോ . ഗിഫ്റ്റി എൽസ വർഗീസ് എന്നിവർ പങ്കെടുത്തു .



സെപ്റ്റംബർ മാസത്തിൽ വിശ്വസാഹിത്യവും വിശ്വസിനിമയും - നാലാം ഭാഗം . പ്ളേഗ് ( ആൽബേർ കാമു / ലൂയിസ് പിയൂൻസോ / അർജന്റീന , ഫ്രാൻസ് , യു .കെ ) , മെറ്റമോർഫസിസ് ( ഫ്രാൻസ് കാഫ്ക / ക്രിസ് സ്വാന്റൻ / യു .കെ ) , റൈനോസെറോസ് ( യൂജിൻ അയണെസ്‌കോ / ടോം ഓ ഹോർഗെൻ / യു .എസ് . എ ) എന്നീ ചിത്രങ്ങൾ പ്രദർശിപ്പിച്ചു .



ഒക്ടോബർ മാസത്തിൽ വിശ്വസാഹിത്യവും വിശ്വസിനിമയും - അഞ്ചാം ഭാഗം . ടിൻ ഡ്രം ( ഗുന്തർ ഗ്രാസ് / വോൾക്കാർ ഷോളൻഡ്രോഫ് / ജർമ്മനി ) , വെയ്റ്റിംഗ് ഫോർ ബാർബേറിയൻസ് ( ജെ . എം . കോട്സെ / സീറോ ഗുവേര / ഇറ്റലി , യു .എസ് . എ ) , ഓൾഡ്മാൻ ആൻഡ് ദി സീ ( ഏണസ്റ്റ് ഹെമിങ് വേ / ജോൺ സ്റ്റർജസ് / യു .എസ് .എ ) എന്നീ സിനിമകൾ സ്ക്രീൻ ചെയ്തു .



നവംബർ മാസത്തിൽ വിശ്വസാഹിത്യവും വിശ്വസിനിമയും - ആറാം ഭാഗം . ഡോക്ടർ ഷിവാഗോ ( ബോറിസ് പാസ്റ്റർനാക്ക് / ഡേവിഡ് ലീൻ / യു .കെ , ഇറ്റലി , യു .എസ് .എ ) , വേർക്ക് മീസ്റ്റർ ഹാർമണിസ് ( ക്രഷ്ണഹൊർകെ / ബേലാ താർ / ഹംഗറി ) , ബ്ലൈൻഡ്‌നെസ്സ് ( ഷൂസെ സരമാഗോ / ഫെർണാണ്ടോ മെറിലിസ് / കാനഡ , ജപ്പാൻ , യു .കെ ) എന്നീ ചിത്രങ്ങൾ സ്ക്രീൻ ചെയ്തു .സ്വർണ്ണചിറകുള്ള ഓർമ്മകളുമായാണ് ഫിൽക്കയുടെ 2025 കടന്നുപോയത് . 2026 ജനുവരി മുതൽ വിശ്വസാഹിത്യവും വിശ്വസിനിമയും ചലച്ചിത്രമേള പരമ്പര തുടരുന്നതാണ് . ഏവർക്കും സ്വാഗതം !










Feedback and suggestions