ഇറാനില്‍ സൈനീക നടപടിക്ക് അമേരിക്കന്‍ നീക്കമെന്നു സൂചന: ഫൈറ്റര്‍ വിമാനങ്ങള്‍ ബ്രിട്ടണില്‍ താവളമടിച്ചു


8, January, 2026
Updated on 8, January, 2026 23


വാഷിംഗ്ടണ്‍: വെനസ്വേലിയന്‍ പ്രസിഡന്‍ര് നിക്കോളാസ് മഡൂറോയെ അര്‍ധരാ ത്രിയി ല്‍ പിടികൂടി അമമേരിക്കയില്‍ ജയിലിലടച്ച യുഎസ് സൈന്യം അടുത്തതായി ലക്ഷ്യ മിടുന്നത് ഇറാനെന്നു സൂചന.


അമേരിക്കയുടെ പോര്‍വിമാനങ്ങള്‍ മധ്യേഷ്യ ലക്ഷ്യമാക്കി നീങ്ങിയതായും സൂചനകള്‍ പുറത്തുവരുന്നുണ്ട്. യുഎസിന്റെ സൈനിക വിമാനങ്ങള്‍ ബ്രിട്ടനില്‍ ലാന്‍ഡ് ചെയ്തതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 14 സി-17 ഗ്ലോബ്മാസ്റ്റര്‍-3 കാര്‍ ഗോ ജെറ്റുകളും 2 സായുധ എ സി-130ജെ ഗോസ്റ്റ്റൈഡര്‍ ഗണ്‍ ഷിപ്പുകളും ബ്രിട്ട നിലെ വിവിധ സൈ നിക കേന്ദ്രങ്ങളില്‍ എത്തിയതായാണ് റിപ്പോര്‍ട്ട് .


ആകാശത്തുവെച്ച് ഇന്ധനം നിറയ്ക്കാ നായി ഉപയോഗിക്കുന്ന ടാങ്കര്‍ വിമാനങ്ങള്‍ ഉള്‍ പ്പെടെ ഇത്തരത്തില്‍ എത്തി യതാ യാണ് റിപ്പോര്‍ട്ട്.ബ്രിട്ട നിലെ ആര്‍എഎഫ് ഫെയര്‍ഫോര്‍ഡ്, മൈല്‍ഡന്‍ഹാള്‍, ലേക്കന്‍ഹീത്ത് എന്നീ വ്യോമതാ വളങ്ങളിലാണ് യുഎസ് വിമാന ങ്ങളെത്തിയത്.


ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ ഭരണകൂടം അടിച്ചമര്‍ത്താന്‍ തുനിഞ്ഞാല്‍ നേരിട്ടു ഇടപെടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന്റെ കൂടി ഭാഗമായിട്ടാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വ്യക്തമാകുന്നത്.






Feedback and suggestions