എല്ലാ മന്ത്രിമാരും പരാജയപ്പെടും: ചെറിയാൻ ഫിലിപ്പ്


8, January, 2026
Updated on 8, January, 2026 38

നിയമസഭാ തെരഞ്ഞെടുപ്പിൽ എല്ലാ മന്ത്രിമാരും പരാജയപ്പെടുന്ന ചരിത്ര സംഭവത്തിന് കേരളം സാക്ഷ്യം വഹിക്കും.


എൽ.ഡി.എഫ് 110 സീറ്റ് വരെ നേടുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത് മധുരമനോജ്ഞമായ ഒരു പകൽകിനാവാണ്. സ്വപ്ന ലോകത്തെ കിങ്കരന്മാരായ മന്ത്രിമാരെ മുഖ്യമന്ത്രിയും, സ്തുതിപാഠനത്തിൽ മയങ്ങിക്കഴിയുന്ന മുഖ്യമന്ത്രിയെ വൈതാളികരായ മന്ത്രിമാരും പറഞ്ഞു പറ്റിക്കുകയാണ്.

ഭരിച്ചു മുടിച്ച എല്ലാ മന്ത്രിമാരും ഭരണ വിരുദ്ധ വികാരത്തിൻ്റെ കുത്തൊഴുക്കിൽ ഒലിച്ചു പോകും. ലോകസഭാ- തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടു നിലവാരം എല്ലാ മന്ത്രിമാരുടെയും സമ്പൂർണ്ണ പരാജയം വിളംബരം ചെയ്യുന്നു. കേരളത്തെ തകർത്തവർ 'കടക്ക് പുറത്ത് ' എന്നാണ് കേരള ജനത ഉറക്കെ വിളിച്ചു പറയുന്നതെന്ന് ചെറിയാൻ ഫിലിപ്പ് പറഞ്ഞു.




Feedback and suggestions