സ്വപ്നങ്ങളുടെ തേരിലേറി മലയാളി ശാസ്ത്ര ഗവേഷക ഡോ. സ്വപ്ന ജേക്കബ് ബിനോയി

Malayali scientific researcher Dr. Swapna Jacob Binoy on the chariot of dreams
3, June, 2025
Updated on 3, June, 2025 17

സ്വപ്നങ്ങളുടെ തേരിലേറി മലയാളി ശാസ്ത്ര ഗവേഷക ഡോ. സ്വപ്ന ജേക്കബ് ബിനോയി

സജി പുല്ലാട്

ഹൂസ്റ്റൺ: ടെക്സസ് വിമൻസ് യൂണിവേഴ്സിറ്റിയിൽ(TWU) നിന്ന് നഴ്സിംഗിൽ പി എച്ച് ഡി നേടി കൊണ്ട് ആതുര ശുശ്രൂഷാ രംഗത്ത് തന്റേതായ സംഭാവനകൾ പങ്കുവെക്കുകയാണ് ഡോ. സ്വപ്ന ജേക്കബ് ബിനോയി.
രോഗികളുടെ മരണത്തിനുശേഷം ഹീമറ്റോളജി- ഓങ്കോളജി നേഴ്സുമാർക്കുണ്ടാകുന്ന ദുഃഖാ നുഭവങ്ങളെ കുറിച്ച് സ്വപ്ന ഗവേഷണ പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്. രോഗികളുടെ മരണം നേഴ്സുമാരുടെ ആരോഗ്യ-മാനസീക തലങ്ങളിൽ ഉളവാക്കുന്ന ആഘാതം സംബന്ധിച്ച പഠനത്തിനാണ് സ്വപ്നയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചത്.
(“The Experiences of Hematology -Oncology Nurses with Grief Following The Death of their Patients”.)


രോഗികളുടെ മരണം ആരോഗ്യ സംവിധാനത്തിലെ പ്രത്യാശ നശിപ്പിക്കുകയും, നേഴ്സുമാർക്ക് ക്ഷീണവും, ദുഃഖവും ഉണ്ടാക്കുകയും, തൊഴിൽ ജീവിതത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. ഈ വിഷയത്തിൽ ആഴത്തിൽ പഠനം നടത്തുകയായിരുന്നു ഡോ.സ്വപ്ന.

2018 മുതൽ എം ഡി ആൻഡേഴ്സൺ കാൻസർ സെൻററിൻറെ ലിംഫോമ റിസർച്ച് ഡിപ്പാർട്ട്മെന്റിൽ സൂപ്പർവൈസർ, നഴ്സ് പ്രാക്ടീഷണർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്ന അവർ കോട്ടയം വാകത്താനം സ്വദേശികളായ ചിറയിൽ ജേക്കബ് – മേരിക്കുട്ടി ദമ്പതികളുടെ മകളാണ്.
മിസോറി സിറ്റി എല്‍കിന്‍സ് ഹൈസ്കൂളിൽ നിന്ന് മകൻ എമിൽ ജോൺസിയുടെ പന്ത്രണ്ടാം ക്ലാസ് വിജയവും, അമ്മ സ്വപ്നയുടെ നേട്ടവും കുടുംബത്തിലെ വിജയത്തിളക്കത്തിന് ഇരട്ടിമധുരം നൽകിയിരിക്കുകയാണ്.


ടെക്സസ് വിമൻസ് യൂണിവേഴ്സിറ്റിയുടെ ഹൂസ്റ്റൺ ക്യാമ്പസ് പ്രസിഡണ്ട് ഡോ. മോണിക്ക ജി വില്യംസിൽ നിന്നുമാണ് ഡോ.സ്വപ്ന ജേക്കബ് ബിനോയി തന്റെ പി എച്ച് ഡി ഏറ്റുവാങ്ങിയത്.




Feedback and suggestions