1, January, 2026
Updated on 1, January, 2026 72
സ്വിറ്റ്സർലൻഡിലെ ഒരു ആഡംബര ബാറിൽ പുതുവത്സരാഘോഷത്തിനിടെയുണ്ടായ വൻ തീപിടുത്തത്തിൽ 10 പേർ മരിച്ചു. നൂറിലധികം ആളുകളാണ് അപകടം വടക്കുമ്പോൾ ബാറിൽ ഉണ്ടായിരുന്നത്. സ്കീ റിസോർട്ട് പട്ടണമായ ക്രാൻസ്-മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ ബാറിലും ലോഞ്ചിലും ഉണ്ടായ സ്ഫോടനത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.സംഭവത്തിന്റെ കൃത്യമായ കാരണം അധികൃതർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, അസാധാരണമായ വരൾച്ചയ്ക്കിടയിൽ സ്വിറ്റ്സർലൻഡ് കാട്ടുതീയുമായി മല്ലിടുന്നതിനിടെയാണ് ഈ സംഭവം.സംഭവത്തെത്തുടർന്ന് ബാറിൽ നിന്ന് വലിയ പുക ഉയരുന്നത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. "അജ്ഞാതമായ ഒരു സ്ഫോടനം ഉണ്ടായിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു, നിരവധി പേർ മരിച്ചു," പോലീസ് വക്താവ് ഗെയ്തൻ ലാത്തിയോൺ എഎഫ്‌പിയോട് പറഞ്ഞു.