28, December, 2025
Updated on 28, December, 2025 147
തിരുവനന്തപുരം : സർക്കാർ തലത്തിൽ കലാകാരന്മാർക്കും കലാകാരികൾക്കും കൂടുതൽ അവസരങ്ങൾ ഉറപ്പാക്കണം എന്നും, ക്ഷേമ പെൻഷൻ വർദ്ധിപ്പിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും മലയാള കലാകാരന്മാരുടെ ദേശീയ സംഘടനയായ നന്മയുടെ സർഗ്ഗവനിതാ ജില്ലാസമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു .പട്ടം മുണ്ടശ്ശേരി ഹാളിൽ നടന്ന നന്മ തിരുവനന്തപുരം സർഗ്ഗവനിതാ ജില്ലാ സമ്മേളനം, നന്മ സംസ്ഥാന കമ്മിറ്റി അംഗം സൂസി തങ്കച്ചൻ പതാക ഉയർത്തി കൊണ്ട് തുടക്കം കുറിച്ചു.പ്രതിനിധി സമ്മേളനം സർഗ്ഗവനിതാ സംസ്ഥാന ട്രഷററും നാടക ചലച്ചിത്ര നടിയുമായ അജിതാ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനറും കവയിത്രിയും, ഫിലിം മാഗസിൻ അസോസിയേറ്റ് എഡിറ്ററും ഫിൽക്ക ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡൻറുമായ രാജാംബിക അധ്യക്ഷത വഹിച്ചു.നന്മ സംസ്ഥാന സെക്രട്ടറിയും, ശബ്ദ കലാകാരനുമായ സുരേഷ് ഒഡേസ മുഖ്യ പ്രഭാഷണം നടത്തി. നന്മ ജില്ലാ പ്രസിഡൻ്റും , നടനും, ഗാന രചയിതാവുമായ കാര്യവട്ടം ശ്രീകണ്ഠൻ നായർ , നന്മ ജില്ലാ സെക്രട്ടറിയും പപ്പറ്റ് ഷോ കലാകാരനും, നാടക സംവിധായകനുമായ സുനിൽ പട്ടിമറ്റം , കലാമണ്ഡലം വിമലാ മേനോൻ ടീച്ചർ, നന്മ ജില്ലാ ജോയിൻ്റ് സെക്രട്ടറി നാഷിദ്, ജില്ലാ ട്രഷറർ കെ.എസ്. ദാസ്, ജില്ലാ കമ്മിറ്റി മെമ്പർ കാഥികൻ പുളിങ്കുടി സത്യകുമാർ, സെബാസ്റ്റ്യൻ ജൂലിയൻ എന്നിവരും നന്മ തിരുവനന്തപുരം കമ്മിറ്റി മെമ്പറും നന്മ മീഡിയ കമ്മിറ്റി കൺവീനറുമായ ശ്രീ അരുൺ മോഹനും ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശ്രീലത നന്ദി പറഞ്ഞു.സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രപ്രദർശനം സമ്മേളന നഗരിയുടെ മനോഹാരിത കൂട്ടി. പൊതുയോഗത്തിൽ പ്രസിഡൻ്റ് കനക സദാശിവൻ കഴക്കൂട്ടം, വൈസ് പ്രസിഡൻ്റ് നിർമ്മല ജോസഫ് നെടുങ്കാട്, ജില്ലാ സെക്രട്ടറി സൂസി തങ്കച്ചൻ കൊടങ്ങാവിള, ജോയിൻ്റ് സെക്രട്ടറി ശ്രീലത നെടുമങ്ങാട്, ജില്ലാ ട്രഷറർ രാജാംബിക എന്നിവരെയും രക്ഷാധികാരികളായി കലാമണ്ഡലം വിമലാ മേനോൻ, പ്രൊഫ. രമാഭായി എന്നിവർ ഉൾപ്പെട്ട 13 അംഗ കമ്മറ്റിക്ക് രൂപം നൽകി. സർഗ്ഗവനിത അംഗങ്ങൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.