രാജ്യത്തെ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ വീണ്ടും മാറ്റം


28, December, 2025
Updated on 28, December, 2025 37


കോഴിക്കോട്: രാജ്യത്തെ വിവിധ ട്രെയിന്‍ സര്‍വീസുകളില്‍ വീണ്ടും മാറ്റം. സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേയുടെ കീഴിലെ നോണ്‍ ഇന്റര്‍ലോക്കിങ് ജോലികള്‍ നടക്കുന്നതിന്റെ ഭാഗമായാണ് നടപടി. ഭാഗിക റദ്ദാക്കലുകള്‍, സ്റ്റാര്‍ട്ടിങ് പോയിന്റ് മാറ്റങ്ങള്‍, വഴിതിരിച്ചുവിടല്‍, നിയന്ത്രണങ്ങള്‍ എന്നിവയുടെ ഉള്‍പ്പെടെയുള്ള ട്രെയിന്‍ പ്രവര്‍ത്തനങ്ങളില്‍ മാറ്റം വരും. കേരളത്തെയും ട്രെയിന്‍ സര്‍വീസില്‍ വരുന്ന മാറ്റങ്ങള്‍ ബാധിക്കുന്നതാണ്.



മാറ്റങ്ങള്‍ എന്തെല്ലാം?

ജനുവരി മൂന്നിന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16319 തിരുവനന്തപുരം നോര്‍ത്ത്-എസ്എംവിടി ബെംഗളൂരു ഹംസഫര്‍ ദ്വൈവാര എക്‌സ്പ്രസ് ബെംഗളൂരു കന്റോണ്‍മെന്റിലായിരിക്കും സര്‍വീസ് അവസാനിപ്പിക്കുന്നത്. ഈ ട്രെയിന്‍ ബൈയനപ്പള്ളിക്കും എസ്എംവിടി ബെംഗളൂരുവിനും ഇടയില്‍ ഭാഗികമായി സര്‍വീസ് റദ്ദാക്കും.


ജനുവരി മൂന്നിന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16512 കണ്ണൂര്‍-കെഎസ്ആര്‍ ബെംഗളൂരു എക്‌സ്പ്രസ് യശ്വന്ത്പൂര്‍ ജങ്ഷനിലായിരിക്കും സര്‍വീസ് അവസാനിപ്പിക്കുന്നത്.


ജനുവരി മൂന്ന്, നാല് തീയതികളില്‍ പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16378 എറണാകുളം ജങ്ഷന്‍-കെഎസ്ആര്‍ ബെംഗളൂരു ഇന്റര്‍സിറ്റി എക്‌സ്പ്രസ് ബൈയനപ്പള്ളിയില്‍ വെച്ച് സര്‍വീസ് അവസാനിപ്പിക്കും.




ജനുവരി നാലിന് വൈകിട്ട് ഏഴ് മണിക്ക് ബെംഗളൂരു എസ്എംവിടിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16320 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോര്‍ത്ത് ഹംസഫര്‍ ബൈ വീക്ക്‌ലി എക്‌സ്പ്രസ്, ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്നായിരിക്കും യാത്ര പുറപ്പെടുക.


ജനുവരി നാലിന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ നമ്പര്‍ 16511 കെഎസ്ആര്‍ ബെംഗളൂരു-കണ്ണൂര്‍ എക്‌സ്പ്രസ് രാത്രി 9.47 ഓടെ യശ്വന്ത്പൂര്‍ ജങ്ഷനില്‍ നിന്നായിരിക്കും പുറപ്പെടുക. ജനുവരി നാല്, അഞ്ച് തീയതികളില്‍ പുറപ്പെടുന്ന കെഎസ്ആര്‍ ബെംഗളൂരു-എറണാകുളം ജങ്ഷന്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍ 16377) ബെംഗളൂരു കന്റോണ്‍മെന്റില്‍ നിന്ന് രാവിലെ 6.20നായിരിക്കും പുറപ്പെടുക.


ജനുവരി നാലിന് പുറപ്പെടുന്ന ട്രെയിന്‍ നമ്പര്‍ 16565 യശ്വന്ത്പൂര്‍ ജങ്ഷന്‍-മംഗളൂരു സെന്‍ട്രല്‍ വീക്ക്‌ലി എക്‌സ്പ്രസ് ലോട്ടെഗൊല്ലഹള്ളി, യെലഹങ്ക ജങ്ഷന്‍, കൃഷ്ണരാജപുരം വഴിയായിരിക്കും സര്‍വീസ് നടത്തുക. ട്രെയിന്‍ നമ്പര്‍ 12683 എറണാകുളം ജങ്ഷന്‍-എസ്എംവിടി ബെംഗളൂരു ട്രൈ വീക്ക്‌ലി സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിന്റെ യാത്രയില്‍ 1 മണിക്കൂര്‍ നിയന്ത്രണമുണ്ടാകും.




Feedback and suggestions