25, December, 2025
Updated on 25, December, 2025 43
തിരുവനന്തപുരം: ക്രിസ്‌മസ്-പുതുവത്സര തിരക്കിനിടെ യാത്രക്കാരെ പിഴിഞ്ഞ് ദീർഘദൂര സ്വകാര്യ ബസുകൾ. ട്രെയിനുകളിൽ ടിക്കറ്റ് തീർന്നതോടെയാണ് സ്വകാര്യ ബസുകളുടെ ചൂഷണം.ബുക്കിങ് സൈറ്റുകളിൽ സ്വകാര്യ ബസുകൾ ഈടാക്കുന്നത് ഇരട്ടിയിലധികം തുകയാണ്. ഉത്സവ സീസണിൽ റെയിൽവെ അധിക സർവീസ് ലഭ്യമാക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. വിവിധയിടങ്ങളിൽ പ്രതിഷേധം.എസി ബസ് ബുക്ക് ചെയ്തവർക്ക് നോൺ എസി ബസ് അയച്ചതായി അറ്റ്ലസ് ട്രാവൽസിനെതിരെ പരാതി ഉയര്‍ന്നു. ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കാർ പ്രതിഷേധിച്ചു. രാത്രി ഒൻപത് മണിക്ക് എത്തേണ്ട ബസ് എത്തിയത് അർധരാത്രി 1.30ക്കാണ്. ഉത്സവ സീസണിൽ റെയിൽവെ അധിക സർവീസ് വെക്കാത്തത് പ്രതിസന്ധിക്ക് കാരണം.