South Korea votes for new President
3, June, 2025
Updated on 3, June, 2025 63
ദക്ഷിണ കൊറിയയില്‍ ഇന്ന് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ദക്ഷിണകൊറിയ ജനാധിപത്യ രാജ്യമായതിനുശേഷം നടക്കുന്ന ഒമ്പതാമത് തിരഞ്ഞെടുപ്പാണിത്. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ ലീ ജേ മ്യൂങിനാണ് അഭിപ്രായസര്‍വേകളില്‍ മുന്‍തൂക്കം. (South Korea votes for new President)
രാജ്യത്ത് 44.39ദശലക്ഷം വോട്ടര്‍മാരാണുള്ളത്. ഇതില്‍ അന്‍പത് ശതമാനം സ്ത്രീവോട്ടര്‍മാരാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് 8 വരെയാണ് വോട്ടിംഗ്. അഭിപ്രായസര്‍വേകളില്‍ 49 ശതമാനം വോട്ടര്‍മാര്‍ പ്രതിപക്ഷത്തെ പ്രധാനിയായ ലീ ജേ മ്യൂങ്ങിനെ പിന്തുണക്കുന്നു. ഇംപീച്ച് ചെയ്യപ്പെട്ട പ്രസിഡന്റ് യൂനിനെതിരേ വളരെ ചെറിയ ഭൂരിപക്ഷത്തിനാണ് 2022ലെ തിരഞ്ഞെടുപ്പില്‍ ലീ ജേ മ്യൂങ്ങ് പരാജയപ്പെട്ടത്. പീപ്പിള്‍സ് പവര്‍ പാര്‍ട്ടിയിലെ പ്രമുഖ നേതാവും നിലവിലെ തൊഴില്‍മന്ത്രിയുമായ കിം മൂണ്‍ സൂവാണ് തൊട്ടുപിന്നില്‍. 35ശതമാനം പേര്‍ മൂണ്‍ സൂവിനെ പിന്തുണക്കുന്നു. ആറ് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ കിം മൂണ്‍ സൂവിനെ പിന്തുണക്കാന്‍ പത്രിക പിന്‍വലിച്ചു.
Read Also: പി.വി. അൻവറിന് 52 കോടിയുടെ ആസ്തി, എം. സ്വരാജിന്റെ കൈവശം 13 ലക്ഷം; സ്ഥാനാർഥികളുടെ സ്വത്തുവിവരങ്ങൾ
പീപ്പിള്‍ പവര്‍ പാര്‍ട്ടി, ഡെമോക്രാറ്റിക് പാര്‍ട്ടി, ന്യൂ ഫ്യൂച്ചര്‍ പാര്‍ട്ടി, ന്യൂ റിഫോം പാര്‍ട്ടി, റീബില്‍ഡിങ് കൊറിയ പാര്‍ട്ടി എന്നിവയാണ് മത്സരരംഗത്തുള്ള പ്രധാന രാഷ്ട്രീയപാര്‍ട്ടികള്‍. രാജ്യത്ത് പട്ടാളഭരണം പ്രഖ്യാപിച്ചതിലുണ്ടായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് മുന്‍ പ്രസിഡന്റെ യുന്‍ സുക് യോളിന് അധികാരം നഷ്ടപ്പെട്ടത്. വൈകിട്ടോടെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം ഉണ്ടായേക്കും. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതോടെ മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനും പ്രതിസന്ധികള്‍ക്കും വിരാമമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.