റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടു


24, December, 2025
Updated on 24, December, 2025 9


മോസ്കോ : റഷ്യയിൽ കാർ ബോംബ് സ്ഫോടനത്തിൽ സൈനിക ജനറൽ കൊല്ലപ്പെട്ടു. റഷ്യൻ തലസ്സാ സ്യു സ്ഥാനമായ മോസ്കോയിൽ സായുധസേനയുടെ ഓപ്പറേഷനൽ ട്രെയ്നിഗ് ഡയറക്‌ടറേറ്റ് മേധാവി ലഫ്. ജനറൽ ഫാനൽ സർവറോവാണു കൊല്ലപ്പെട്ടത്. യസീനേവ സ്ട്രീറ്റിൽ പാർക്കിങ് ഏരിയയിൽ കാർ പൊട്ടിത്തെറിച്ചാണ് അന്ത്യം. കാറിനടിയിൽ ഘടിപ്പിച്ച ബോംബാണു പൊട്ടിയതെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. യുക്രെയ്ൻ ചാരസംഘടനയാണു കൊലയ്ക്കു പിന്നിലെന്ന് റഷ്യ സംശയിക്കുന്നു.സിറിയയിൽ നടന്ന റഷ്യൻ സൈനിക നീക്കങ്ങളിൽ ഫാനൽ സർവറോവ് പങ്കാളിയായിരുന്നു. റഷ്യയുടെ പരമോന്നത ക്രിമിനൽ അന്വേഷണ ഏജൻസിയാണ് ഇൻവെസ്‌റ്റിഗേറ്റീവ് കമ്മിറ്റി കൊലപാതകം സംബന്ധിച്ച അന്വേഷണം ആരംഭിച്ചു. റഷ്യൻ സേനയുടെ ആണവ, രാസായുധ വിഭാഗം മേധാവി ലഫ്. ജനറൽ ഇഗോർ കിറിലോവ് സമാനമായ രീതിയിലാണു നേരത്തെ കൊല്ലപ്പെട്ടത്. കിറിലോവിന്റെ വസതിക്കു മുന്നിൽ ഇലക്ട്രിക് സ്കൂട്ടറിൽ വച്ച ബോം ബ്പൊട്ടിത്തെറിക്കുക യായിരുന്നു. 













Feedback and suggestions