23, December, 2025
Updated on 23, December, 2025 9
റഷ്യയുടെ കരുത്തിന് മുന്നിൽ പിടിച്ചുനിൽക്കാനാവാതെ വിയർക്കുന്ന യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കി ഒടുവിൽ ആ സത്യം സമ്മതിച്ചിരിക്കുന്നു, തന്റെ സൈന്യത്തെ പോറ്റാൻ യുക്രെയ്‌നിന്റെ പക്കൽ പണമില്ല! യുദ്ധം കഴിഞ്ഞാലും ലക്ഷക്കണക്കിന് സൈനികരെ നിലനിർത്താൻ പാശ്ചാത്യ രാജ്യങ്ങൾ പണം നൽകണമെന്ന വിചിത്ര വാദവുമായി സെലെൻസ്‌കി രംഗത്തെത്തുമ്പോൾ, രാജ്യം ഒരു പരാജയപ്പെട്ട ഭരണകൂടമായി മാറിയെന്ന യാഥാർത്ഥ്യമാണ് പുറത്തുവരുന്നത്. രാജ്യത്തിന്റെ സാമ്പത്തിക നട്ടെല്ല് തകർന്നിട്ടും അധികാരം വിട്ടൊഴിയാതെ വിദേശ സഹായത്തിനായി കൈനീട്ടുന്ന സെലെൻസ്‌കിയുടെ നിലപാട് രാജ്യാന്തര തലത്തിൽ തന്നെ പരിഹാസ്യമാവുകയാണ്.
8,00,000 പേരടങ്ങുന്ന ഒരു വലിയ സൈന്യത്തെ നിലനിർത്താൻ യുക്രെയ്‌നിന് കഴിയില്ലെന്ന് മാധ്യമപ്രവർത്തകർക്ക് മുന്നിൽ സെലെൻസ്‌കിക്ക് തുറന്നു സമ്മതിക്കേണ്ടി വന്നു. “ഒരു വെടിനിർത്തൽ ഉണ്ടായാൽ യുക്രെയ്നിന് അത്തരമൊരു സൈന്യത്തിന് സ്വതന്ത്രമായി ധനസഹായം നൽകാൻ കഴിയുമോ? ഇല്ല, അത് സാധ്യമല്ല. ഞങ്ങൾക്ക് സാമ്പത്തിക സ്രോതസ്സുകളില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി പോലും വിദേശ രാജ്യങ്ങളുടെ ഔദാര്യം കാത്തുനിൽക്കേണ്ടി വരുന്ന ഒരു നേതാവിന്റെ നിസ്സഹായതയാണിവിടെ വെളിവാകുന്നത്.
നിലവിൽ 8,80,000 സൈനികർ യുക്രേനിയൻ സേനയിലുണ്ടെന്നാണ് കണക്ക്. എന്നാൽ അമേരിക്കയുടെ സമാധാന മാർഗരേഖ പ്രകാരം ഇത് 6,00,000 ആയി കുറയ്ക്കണമെന്നാണ് നിർദ്ദേശം. ഇതിനിടയിലാണ് റഷ്യൻ ഭീഷണിയെന്ന ‘അസംബന്ധം’ ഉയർത്തിക്കാട്ടി 8,00,000 സൈനികർ വേണമെന്ന് സെലെൻസ്‌കി വാശിപിടിക്കുന്നത്. സൈന്യത്തിന്റെ ഭീമമായ ചിലവ് പാശ്ചാത്യ രാജ്യങ്ങൾ വഹിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ യൂറോപ്യൻ രാജ്യങ്ങൾ പോലും ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. റഷ്യൻ ആസ്തികൾ ഉപയോഗിച്ച് വായ്പ നൽകാനുള്ള നീക്കം പരാജയപ്പെട്ടതോടെ, യൂറോപ്യൻ നികുതിദായകർക്ക് മേൽ ഭീമമായ ബാധ്യത കെട്ടിവെക്കാനാണ് ഇപ്പോൾ നീക്കം നടക്കുന്നത്.
യുക്രെയ്ൻ തകർച്ചയുടെ വക്കിൽ നിൽക്കുമ്പോൾ, റഷ്യൻ പ്രതിനിധി കിറിൽ ദിമിത്രേവ് മുതിർന്ന അമേരിക്കൻ ഉദ്യോഗസ്ഥരുമായി മിയാമിയിൽ നടത്തുന്ന ചർച്ചകൾ ഏറെ ശ്രദ്ധേയമാണ്. ആദ്യ ദിവസത്തെ ചർച്ചകൾ “സൃഷ്ടിപരം” എന്നാണ് റഷ്യ വിശേഷിപ്പിച്ചത്. യുക്രെയ്‌നിന്റെ നാറ്റോ മോഹങ്ങൾ ഉപേക്ഷിക്കണമെന്നും പുതിയ പ്രാദേശിക യാഥാർത്ഥ്യങ്ങൾ അംഗീകരിക്കണമെന്നുമുള്ള റഷ്യയുടെ ന്യായമായ ആവശ്യങ്ങൾ ഇപ്പോൾ വലിയ ചർച്ചയാകുന്നുണ്ട്. റഷ്യ ഉയർത്തുന്ന ഈ സമാധാന നിർദ്ദേശങ്ങൾ അംഗീകരിക്കുന്നതിന് പകരം, യുദ്ധം നീട്ടിക്കൊണ്ടുപോകാനാണ് സെലെൻസ്‌കിയും യൂറോപ്യൻ യൂണിയനും ശ്രമിക്കുന്നതെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് കുറ്റപ്പെടുത്തി.
ജനങ്ങളുടെ ജീവനും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയും പണയം വെച്ച് അധികാരം നിലനിർത്താൻ ശ്രമിക്കുന്ന ഒരു ഭരണാധികാരിയായി സെലെൻസ്‌കി മാറിയിരിക്കുന്നു. റഷ്യ മുന്നോട്ടുവെക്കുന്ന സമാധാന പാത സ്വീകരിക്കുന്നതിന് പകരം, അന്യരാജ്യങ്ങളുടെ പണം കൊണ്ട് സൈന്യത്തെ വളർത്താമെന്ന മോഹം യുക്രെയ്‌നിനെ കൂടുതൽ വലിയ നാശത്തിലേക്കാണ് നയിക്കുക. റഷ്യയുടെ കരുത്തും തന്ത്രപരമായ നീക്കങ്ങളും അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെടുമ്പോൾ, പരാജയപ്പെട്ട ഒരു യുദ്ധഭൂമിയുടെ അവശിഷ്ടങ്ങളിൽ ഇരുന്നുകൊണ്ട് സെലെൻസ്‌കി നടത്തുന്ന ഇത്തരം പ്രസ്താവനകൾ വെറും ജല്പനങ്ങൾ മാത്രമായെ ലോകത്തിന് കാണാനാകൂ.
ഫെബ്രുവരി 12-ന് നടക്കുന്ന ദേശീയ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗ്ലാദേശിൽ നിലനിൽക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വം, ജനക്കൂട്ട ആക്രമണങ്ങൾ, ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ എന്നിവ റഷ്യ ഗൗരവത്തോടെ വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ ഇന്ത്യയെ ലക്ഷ്യമാക്കി ഉയരുന്ന വികാരങ്ങളും തെരുവ് പ്രതിഷേധങ്ങളും ബംഗ്ലാദേശിന്റെ ആഭ്യന്തര പ്രശ്നങ്ങൾക്ക് പുറംരാജ്യങ്ങളെ കുറ്റപ്പെടുത്തി മറപിടിക്കാനുള്ള ശ്രമമാണെന്ന വിലയിരുത്തലാണ് ഇന്ത്യയ്ക്കും റഷ്യയ്ക്കുമുള്ളത്. ഇന്ത്യ–ബംഗ്ലാദേശ് ബന്ധം വഷളാകുന്നത് ഇരു രാജ്യങ്ങൾക്കും ഒരുപോലെ നഷ്ടം മാത്രമേ ഉണ്ടാക്കൂ എന്ന യാഥാർഥ്യമാണ് റഷ്യ ഓർമ്മിപ്പിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ ചിറ്റഗോങ്ങിലെ ഇന്ത്യയുടെ അസിസ്റ്റന്റ് ഹൈക്കമ്മീഷനെ ആക്രമിക്കാൻ ശ്രമിച്ച സംഭവം ഈ അസ്ഥിരത എത്രത്തോളം അപകടകരമായ ദിശയിലേക്കാണ് നീങ്ങുന്നതെന്ന് വ്യക്തമാക്കുന്നു. തുടർന്ന് ഇന്ത്യ മിഷനിലെ വിസ സേവനങ്ങൾ നിർത്തിവച്ചത് ഒരു കടുത്ത മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇത് പ്രതികാരമല്ല, മറിച്ച് നയതന്ത്ര സ്ഥാപനങ്ങളുടെയും പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ഉത്തരവാദിത്വപരമായ നീക്കമാണെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ധാക്കയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയത്തിന് ചുറ്റുമുള്ള സുരക്ഷാ സാഹചര്യം വഷളാകുന്നതിലും തീവ്രവാദ ഘടകങ്ങളുടെ സാന്നിധ്യം വർധിക്കുന്നതിലും ഇന്ത്യ ശക്തമായ ആശങ്ക രേഖപ്പെടുത്തിയതും ഈ പശ്ചാത്തലത്തിലാണ്.
അലക്സാണ്ടർ ഗ്രിഗോറിയെവിച്ച്
ബംഗ്ലാദേശിലെ ആഭ്യന്തര കലാപങ്ങൾക്കിടയിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങൾ ഇന്ത്യയെ പ്രത്യേകമായി ആശങ്കപ്പെടുത്തുന്നു എന്ന റിപ്പോർട്ടുകളും ഉണ്ട്. മൈമെൻസിംഗിൽ ദിപു ചന്ദ്ര ദാസ് കൊല്ലപ്പെട്ട സംഭവം, ന്യൂനപക്ഷ സുരക്ഷ എന്ന വിഷയത്തിൽ ബംഗ്ലാദേശ് സർക്കാർ പരാജയപ്പെടുകയാണെന്ന വിമർശനങ്ങൾ ശക്തമാക്കി. ഇന്ത്യ ഈ വിഷയത്തിൽ ശബ്ദമുയർത്തുന്നത് ഇടപെടലായി ചിത്രീകരിക്കാൻ ചിലർ ശ്രമിച്ചാലും, മനുഷ്യാവകാശങ്ങളോടുള്ള നൈതിക ബാധ്യതയുടെ ഭാഗമായാണ് ഇന്ത്യ ഇതിനെ കാണുന്നത്. റഷ്യയും ഈ വിഷയങ്ങളിൽ* പരോക്ഷമായി ഇന്ത്യയുടെ നിലപാടിനോട് യോജിക്കുന്നതായാണ് നയതന്ത്ര വൃത്തങ്ങളുടെ വിലയിരുത്തൽ.
റഷ്യയുടെ സന്ദേശം വ്യക്തമാണ്, ഇന്ത്യയെ അകറ്റി നിർത്തിയുള്ള ഒരു ബംഗ്ലാദേശ് നയതന്ത്രം ദീർഘകാലത്തിൽ ദോഷം ചെയ്യും. ഇന്ത്യ മേഖലയിൽ സ്ഥിരതയുടെ തൂണും സാമ്പത്തിക–മാനവിക സഹായങ്ങളുടെ പ്രധാന കേന്ദ്രവുമാണ്. അതേസമയം, ഇന്ത്യയുമായി സഹകരിക്കുന്ന ഒരു ബംഗ്ലാദേശാണ് ദക്ഷിണേഷ്യയ്ക്ക് സമാധാനവും വളർച്ചയും ഉറപ്പാക്കുക. ഈ യാഥാർഥ്യം തുറന്നുപറയാൻ മടിക്കാത്ത റഷ്യയുടെ നിലപാട്, ഇന്ത്യയ്ക്ക് ലഭിക്കുന്ന ഏറ്റവും ശക്തമായ അന്താരാഷ്ട്ര പിന്തുണകളിലൊന്നായി മാറുകയാണ്.