ലാ നിന വന്നു, കുളിരണിഞ്ഞ് കേരളം


22, December, 2025
Updated on 22, December, 2025 9






തിരുവനന്തപുരം: സംസ്ഥാനത്ത് മഴയ്ക്ക് പൂർണ്ണ ശമനം. അടുത്ത ദിവസങ്ങളിൽ ഒരിടത്തും മഴയ്ക്ക് സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഡിസംബർ 25 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും വെള്ള അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ശബരിമലയിലും കാലാവസ്ഥ പ്രതികൂലമാകില്ല. സന്നിധാനം, പമ്പ, നിലക്കൽ എന്നിവിടങ്ങളിൽ ആകാശം ഭാ​ഗികമായി മേഘാവൃതമായിരിക്കുമെന്ന് മുന്നറിയിപ്പ്.അതേസമയം, ഇന്ന് തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, മധ്യ പടിഞ്ഞാറൻ അറബിക്കടൽ, തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിലായിരിക്കും കാറ്റ്.


 


ജനുവരി വരെ തണുപ്പ് തുടരും

 


കേരളത്തിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സമുദ്രതാപം വർധിപ്പിക്കുന്ന എൽ നിനായ്ക്കു പകരം ലാ നിനാ പ്രതിഭാസം ലോകമെങ്ങും അനുഭപ്പെടുന്നതിനാലാണ് ഇത്തവണ തണുപ്പ് കഠിനമാകുന്നത്. കൂടാതെ, സൈബീരിയയിൽ നിന്നുള്ള അതിശൈത്യം നിറഞ്ഞ കാറ്റ് ഹിമാലയവും കടന്ന് ഇപ്പോൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് കടന്നതായും ചില നിരീക്ഷകർ കണ്ടെത്തിയിട്ടുണ്ട്.


ഇടുക്കിയിലെ മൂന്നാർ ഉൾപ്പെടെയുള്ള മലയോര മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ താപനില പൂജ്യം ഡി​ഗ്രി സെൽഷ്യസിൽ എത്തിയിരുന്നു. മൂന്നാറിലെ തെന്മല, നല്ലതണ്ണി, നടയാർ, കന്നിമല തുടങ്ങിയ എസ്റ്റേറ്റ് മേഖലകളിലാണ് അതിശൈത്യം റിപ്പോർട്ട് ചെയ്തത്. വരുംദിവസങ്ങളിലും കാലാവസ്ഥ സമാനമായി തുടരുമെന്നാണ്.




Feedback and suggestions