ലോക കോടീശ്വരന്മാരുടെ പട്ടികയിൽ എതിരാളികൾ ഇല്ലാതെ കുതിച്ചുപാഞ്ഞ് എലോൺ മസ്ക്


18, December, 2025
Updated on 18, December, 2025 19


വാഷിംഗ്ടൺ: ലോക കോടീശ്വരന്മാരുടെ പട്ടികയിൽ എതിരാളികൾ ഇല്ലാതെ കുതിച്ചുപാഞ്ഞ് എലോൺ മസ്ക്. ഇന്നലെവരെയുള്ള കണക്ക് പ്രകാരം മസ്ജിന്റെ ആസ്തി 638 ബില്യൻ ഡോളറിലെത്തി അതായത് 58 ലക്ഷം കോടി രൂപ.ബ്ലൂംബെർഗിന്റെ റിയൽടൈം ശത കോടീശ്വര പട്ടികപ്രകാരമാണ് ഇത് വ്യക്തമായത്. ടെസ്‌ല, സ്പേസ്എക്സ്, എക്സ് എന്നിവയുടെ മേധാവിയായ മസ്കി ന്റെ ആസ്തിയിൽ വൻ കുതിപ്പിന് കാരണം സ്പേസ്എക്സിന്റെ ഓഹരി വിൽപന നീക്കമാണ്. സ്പേസ്എക്സിന്റെ മൂല്യം കഴിഞ്ഞ ജൂലൈയിലെ 400 ബില്യനിൽ നിന്ന് ഇപ്പോൾ 800 ബില്യനിലേക്ക് മുന്നേറി. ഗൂഗിൾ സഹസ്‌ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ എന്നിവരാണ് രണ്ടും മൂന്നും സ്‌ഥാനങ്ങളിൽ. ലാറിയുടെ ആസ്‌തി 265 ബില്യൻ (24.11 ലക്ഷം കോടി രൂപ). മസ്ക‌ിനേക്കാൾ 373 ബില്യൻ ഡോളർ കുറവ്. ഇന്ത്യക്കാരിൽ ഒന്നാമൻ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ്. 106 ബില്യൻ ഡോളറാണ് മുകേഷിന്റെ ആസ്തി (9.64 ലക്ഷം കോടി രൂപ). രണ്ടാമൻ അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയാണ് (85.2 ബില്യൻ). ഏകദേശം 7.75 ലക്ഷം കോടി രൂപ. 














Feedback and suggestions