ഡൽഹിയിലെ പൊടിക്കാറ്റിൽ ആടിയുലഞ്ഞ് വിമാനം

AIR TURBULENCE FLIGHT TURBULENCE
2, June, 2025
Updated on 2, June, 2025 77

AIR TURBULENCE FLIGHT TURBULENCE

ഞായറാഴ്ച വൈകുന്നേരം ഡൽഹിയിലുണ്ടായ ശക്തമായ പൊടിക്കാറ്റും പ്രക്ഷുബ്ധമായ കാലാവസ്ഥയും കാരണം റായ്പൂരിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിൻ്റെ ലാൻഡിംഗ് വൈകി. 6E 6313 എന്ന വിമാനം ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങാൻ പോകുന്നതിനിടെയാണ്, ശക്തമായ കാറ്റും പൊടിക്കാറ്റും ഡൽഹി-എൻസിആറിൽ ആഞ്ഞടിച്ചത്. ഇതിനെ തുടർന്ന് പൈലറ്റ് ലാൻഡിംഗ് നിർത്തിവച്ച് സ്ഥിതിഗതികൾ മെച്ചപ്പെടുന്നതുവരെ ആകാശത്ത് വട്ടമിട്ടു പറന്നു. വിമാനം ആകാശത്ത് വെച്ച് കുലുങ്ങുന്നതും മറ്റും വിമാനത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരൻ പകർത്തി. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പിന്നീട് എയർ ട്രാഫിക് കൺട്രോൾ (ATC) വിമാനത്തിന് ലാൻഡ് ചെയ്യാൻ അനുമതി നൽകിയതിനെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. പൈലറ്റിൻ്റെ അറിയിപ്പ് അനുസരിച്ച്, കാറ്റിന്റെ വേഗത മണിക്കൂറിൽ 80 കിലോമീറ്റർ വരെ ആയിരുന്നു




Feedback and suggestions