ജനവിധി വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കും.


13, December, 2025
Updated on 13, December, 2025 56


                                                                                                            

തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ 8 മണിക്ക് ആരംഭിക്കും. സംസ്ഥാനത്താകെ 244 വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്. ആദ്യം പോസ്റ്റൽ ബാലറ്റുകള്‍ എണ്ണി തുടങ്ങും. തുടർന്ന് വോട്ടിങ് മെഷീനുകളിലെ വോട്ടുകൾ എണ്ണും. ഒരു വാർഡിലെ എല്ലാ പോളിങ് സ്റ്റേഷനുകളുടെയും മെഷീനുകൾ ഒരു ടേബിളിൾ തന്നെ ആയിരിക്കും എണ്ണുക.  


ത്രിതല പഞ്ചായത്തുകൾക്ക് ബ്ലോക്ക് പഞ്ചായത്ത് തലത്തിലും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്ക്ക് അതത് സ്ഥാപന തലത്തിലുമാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾ . സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തിലായിരിക്കും വോട്ടെണ്ണൽ നടക്കുക. 


വരണാധികാരി അനുവദിക്കുന്ന വ്യക്തികളെ മാത്രമേ വോട്ടെണ്ണൽ കേന്ദ്രത്തിൽ പ്രവേശിപ്പിക്കുകയുള്ളൂ. വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം പോളിങ് സാധനങ്ങളും ഇ.വി.എമ്മും വിതരണകേന്ദ്രങ്ങളിൽ സജ്ജമാക്കിയിട്ടുള്ള സ്ട്രോങ്ങ് റൂമുകളിലാണ് സൂക്ഷിച്ചിട്ടുള്ളത്.




Feedback and suggestions