10, December, 2025
Updated on 10, December, 2025 19
തിരുവനന്തപുരം: തലസ്ഥാനത്തെ ആഘോഷ കലണ്ടറിൽ മറ്റൊരേട് കൂടി തുന്നിച്ചേർത്ത് ലുലു ബ്യൂട്ടി ഫെസ്റ്റ്. വിദ്യാർത്ഥികളും പ്രൊഫഷണലുകളും ഉൾപ്പെടെയുളളവർ അണിനിരന്ന സൗന്ദര്യ മത്സരം ലുലു ബ്യൂട്ടി ഫെസ്റ്റിനെ വേറിട്ടതാക്കി. തിരുവനന്തപുരം ലുലുമാളിൽ നടന്ന ഗ്രാന്റ് ഫിനാലെയിൽ 23 മത്സരാർത്ഥികൾ റാമ്പിലെത്തി. കോട്ടയം ലുലുമാളിലും കോയമ്പത്തൂർ ലുലു ഹൈപ്പർമാർക്കറ്റിലും നടന്ന ബ്യൂട്ടി ഫെസ്റ്റ് മത്സരങ്ങളിലെ വിജയികളുൾപ്പെടെയാണ് തിരുവനന്തപുരത്തെ ഗ്രാൻ് ഫിനാലെ വേദിയിലെത്തിയത്.
വിവിധ ഘട്ടങ്ങളിലായി നടന്ന ശക്തമായ മത്സരത്തിനൊടുവിൽ ആഗ്നസ് മാത്യു ലുലു നിവ്യ ബ്യൂട്ടി ക്വീൻ ആയി തെരഞ്ഞെടുക്കപ്പെട്ടു. അബിൻ ജോസഫ് ആണ് ലുലു പാരിസ് കോർണർ മാൻ ഓഫ് ദ ഇയർ. പെൺകുട്ടികളുടെ വിഭാഗത്തിൽ ഭദ്രാ ജാനകിയും ആൺ കുട്ടികളുടെ വിഭാഗത്തിൽ രഗുനും ഫസ്റ്റ് റണ്ണർ അപ്പായി. മുൻസീർ ഖാനും അമ്മുക്കുട്ടി പി ആറും ആണ് സെക്കന്റ് റണ്ണർഅപ്പ്. വിജയികൾക്ക് നാലു ലക്ഷത്തോളം രൂപയുടെ ക്യാഷ് അവാർഡുകളാണ് ലഭിച്ചത്.
ഇന്ത്യയിലെ പ്രശസ്തനായ ഫാഷൻ കൊറിയോഗ്രാഫർ ഷാംഖാനായിരുന്നു ഷോ ഡയറക്ടർ. ഫാഷൻ രംഗത്തെയും മോഡലിംഗ് രംഗത്തെയും പ്രമുഖരായിരുന്നു മത്സരത്തിന്റെ വിധികർത്താക്കളായി എത്തിയത്.