സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും; ഒന്നാം ക്ലാസിൽ എത്തുന്നത് മൂന്ന് ലക്ഷത്തോളം കുരുന്നുകൾ

School opening today in Kerala
2, June, 2025
Updated on 2, June, 2025 53

School opening today in Kerala

വേനലവധിയ്ക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും. സംസ്ഥാനതല പ്രവേശനോത്സവം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9:30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. ജില്ലാതല പ്രവേശനോത്സവത്തിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്

മൂന്ന് ലക്ഷത്തോളം വിദ്യാർഥികൾ ഇത്തവണ ഒന്നാം ക്ലാസിൽ പ്രവേശനം നേടുമെന്നാണ് കരുതുന്നത്.മുന്നൊരുക്കങ്ങളുടെ ഭാഗമായി നേരത്തെ തന്നെ തന്നെ സ്കൂളുകളുടെ ഫിറ്റ്നസ്, വാഹനങ്ങളുടെ ഫിറ്റ്നസ് എന്നിവയെല്ലാം സ്കൂളുകൾ പൂർത്തീകരിച്ചിരുന്നു. പ്ലസ് വൺ പരീക്ഷ ഫലവും ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചക്ക് മൂന്നുമണിക്ക് ശേഷം വിവിധ വെബ്സൈറ്റിൽ നിന്ന് റിസൾട്ട് ഡൗൺലോഡ് ചെയ്യാം.

പുതിയ അധ്യായന വർഷം ആരംഭിക്കുമ്പോൾ വലിയ മാറ്റങ്ങളാണ് വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്. പ്രവൃത്തിസമയം വർധിപ്പിക്കുക, സിലബസിന് പുറമേയുള്ള വിഷയങ്ങൾ പഠിപ്പിക്കുക, സ്കൂളുകളിൽ പരാതിപ്പെട്ടി സ്ഥാപിക്കുക തുടങ്ങി നിരവധി മാറ്റങ്ങളോടെയായിരിക്കും തുടക്കം.

ഇന്ന് സ്കൂൾ തുറക്കുമ്പോൾ പ്രവർത്തിസമയവും കൂടും. അരമണിക്കൂർ വർധിച്ച് രാവിലെ 9:45 മുതൽ വൈകിട്ട് 4:15 വരെയാണ് പ്രവർത്തി സമയം. 44 ലക്ഷത്തിലധികം വിദ്യാർത്ഥികളെയാണ് ഇത്തവണ പുതുതായി സ്കൂളുകളിലേക്ക് പ്രതീക്ഷിക്കുന്നത്. പാഠപുസ്തകങ്ങൾക്കപ്പുറത്ത് സാമൂഹിക വിഷയങ്ങളും വ്യക്തിത്വ വികസനത്തിനുള്ള ക്ലാസുകളുമായിരിക്കും വിദ്യാർഥികൾക്ക് ആദ്യം നൽകുക.





Feedback and suggestions