9, December, 2025
Updated on 9, December, 2025 21
ലണ്ടന്‍: റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനായി ആമേരിക്കയുടെ മധ്യസ്ഥതയില്‍ തയാറാക്കിയ സമാധാനക്കരാറിലെ ചില വ്യവസ്ഥകളില്‍ എതിര്‍പ്പുമായി ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ .ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമെറാണ് കരാറിലെ ചില വ്യവസ്ഥകള്‍ക്കെതിരേ ആദ്യം രംഗത്തു വന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ നീതിയുക്തവും ശാശ്വതവുമാ യിരിക്കണമെന്നാണ് തന്റെ നിലപാടെന്നും സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടാകുന്ന ചര്‍ച്ചകളിലും യുക്രെയ്‌നൊപ്പമുണ്ടാകുമെന്നും കിയ സ്റ്റാമെര്‍ പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന കരാറിനെക്കുറിച്ച് യൂറോപ്യന്‍ രാജ്യങ്ങളുടെ കൂടിയാലോചനയില്‍ പ്രസംഗിക്കവെയാണ് സ്റ്റാമര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ലണ്ടനില്‍ ബ്രിട്ടിഷ് പ്രധാനമന്ത്രിയുടെ ഡൗണിങ് സ്ട്രീറ്റിലെ ഔദ്യോഗിക വസതിയിലായിരുന്നു ചര്‍ച്ച നടന്നത്.
സമാധാനകരാറിനായി സെലെന്‍സ്‌കിക്കുമേല്‍ സമ്മര്‍ദം ചെലുത്തില്ലെന്നും കൂട്ടിച്ചേര്‍ത്തു. റഷ്യയുടെ സമ്പദ്വ്യവസ തകര്‍ച്ചയെ നേരിട്ടു തുടങ്ങിയെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോ പറഞ്ഞു. സമാധാന കരാറിനായി യുഎസ് തയാറാക്കിയ ചില വ്യവസ്ഥകളുടെ വിശദാംശങ്ങളില്‍ സംശയമുണ്ടെന്നും അതിനെക്കുറിച്ച് ചര്‍ച്ചകള്‍ ആവശ്യമാണെന്നും ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്‌റിഷ് മെര്‍സ് പറഞ്ഞു.
യുക്രെയ്ന്‍ – റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ യൂറോപ്പും യുക്രെയ്‌നും യുഎസും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് സെലെന്‍സ്‌കി യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുഎസിനെയും യൂറോപ്പിനെയും കൂടാതെയും ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത ചില കാര്യങ്ങളുണ്ടെന്നും അതുകൊണ്ട് ഞങ്ങള്‍ക്ക് ചില സുപ്രധാന തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ടെന്നും സെലെന്‍സ്‌കി പറഞ്ഞു.