ജപ്പാൻ്റെ വടക്കൻ തീരങ്ങളെ നടുക്കി അതിശക്തമായ ഭൂചലനം


9, December, 2025
Updated on 9, December, 2025 21


ടോക്യോ : ജപ്പാൻ്റെ വടക്കൻ തീരങ്ങളെ നടുക്കി അതിശക്തമായ ഭൂചലനം. ജപ്പാനിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച്, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഈ മേഖലയിൽ അനുഭവപ്പെട്ടത്.


ഭൂചലനത്തെ തുടർന്ന് അധികൃതർ രാജ്യത്ത് സുനാമി മുന്നറിയിപ്പ് നൽകി. മൂന്ന് മീറ്ററിലധികം ഉയരമുള്ള തിരമാലകൾ തീരത്തേക്ക് ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.


നേരത്തെ, നവംബർ ഒമ്പതിനും ജപ്പാനിലെ വടക്കൻ തീരമേഖലയിൽ വൻ ഭൂചലനം രേഖപ്പെടുത്തിയിരുന്നു. അന്ന് റിക്ടർ സ്കെയിലിൽ 6.7 തീവ്രതയാണ് രേഖപ്പെടുത്തിയത്.




Feedback and suggestions