ഖാർത്തും: സുഡാനിൽ അർദ്ധ സൈനിക വിഭാഗം നടത്തിയ ഡ്രോൺ ആക്ര മണത്തിൽ മരണസംഖ്യ 100 പിന്നിട്ടു. ഇതുവരെ ലഭിച്ച റിപ്പോർട്ട് പ്രകാരം 114 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ഇതിൽ നഴ്സറി സ്കൂളിലെ 46 വിദ്യാർത്ഥികളും ഉൾപ്പെടുന്നു കുഞ്ഞുങ്ങളുടെ അപകടത്തിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിച്ച മെഡിക്കൽ ജീവനക്കാരും കൊല്ലപ്പെട്ടു.. കലോഗി പട്ടണത്തിലാണ് നാടിനെ നടുക്കിയ ആക്രമണം നടന്നത്.
അർധസൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സസും (ആർ.എ സ്.എഫ്) സുഡാൻ സൈന്യവും തമ്മിൽ വർഷ ങ്ങളായി തുടരുന്ന സംഘർഷത്തി ൻ്റെ തുടർച്ചയായാണ് പുതിയ ആക്രമ ണം. എണ്ണ സമ്പന്നമായ കുർദുഫാൻ മേഖലയിൽ സമീപനാളുകളിൽ സംഘട്ടനം അതിശക്തമാണ്.
ഞായറാഴ്‌ച സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 48 പേർ കൊല്ല പ്പെട്ടിരുന്നു. ഇവരിലേറെയും സിവിലി യന്മാരാണ്. സുഡാനിലെ അൽഫാഷിർ മേഖലയിലേതിന് സമാനമായ മനുഷ്യഹ .ത്യക്കാണ് കുർദുഫാനും സാക്ഷി യാകുന്നതെന്ന് യു.എൻ മനുഷ്യാവകാശ മേധാവി വോൾകർ ടർക് അറിയിച്ചു.
2023ൽ തുടങ്ങിയ സൈന്യവും ആർ.എ സ്.എഫും തമ്മിലെ സംഘർഷ ങ്ങളിൽ ഇതിനകം 48,000 പേർ കൊല്ലപ്പെട്ട തായാണ് ഔദ്യോഗിക കണക്ക്.