വാർത്താപത്രങ്ങളിലെ പരസ്യങ്ങളുടെ ബാഹുല്യം പൊതുസമൂഹത്തെ അലോസരപ്പെടുത്തുന്നു : കേരള പീപ്പിൾസ് മൂവ്മെൻറ്


7, December, 2025
Updated on 7, December, 2025 95


കൊച്ചി :

പരസ്യ കടലാസുകൾ ദിനപത്രങ്ങളിൽ തിരുകി വയ്ക്കുന്ന വിതരണക്കാർക്കെതിരെ വക്കീൽ നോട്ടീസ് പുറപ്പെടുവിക്കുന്ന വാർത്താ പത്രങ്ങളിലെ പരസ്യങ്ങളുടെ ബാഹുല്യം വായനക്കാരെ അലോസരപ്പെടുത്തുന്നുവെന്ന് കേരള പീപ്പിൾസ് മൂവ്മെൻറ് .


സമൂഹത്തിനുമേൽ അടിച്ചേൽപ്പിക്കുന്ന വലിയ പരസ്യങ്ങൾ ജനജീവിതത്തിന് പലതരത്തിൽ ദോഷം ചെയ്യുന്നവയാണ്. സമൂഹദ്രോഹ പ്രവർത്തികളെ പ്രോത്സാഹിപ്പിക്കുന്ന പരസ്യങ്ങൾ ഒന്നാമത്തെ പേജ് മുതൽ പ്രസിദ്ധീകരിക്കുന്നത് പത്രധർമ്മമല്ല . 


ദിനപത്രത്തിന്റെ പകുതിയോളം പരസ്യം കൊടുക്കുന്ന പത്രസ്ഥാപനങ്ങൾ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഒട്ടുമിക്ക വാർത്തകളും പ്രസിദ്ധീകരിക്കുന്നില്ല . ഇത് ആർ .എൻ. ഐ രജിസ്ട്രേഷൻ ചട്ടങ്ങൾക്ക് വിരുദ്ധമാണ് . അനാവശ്യ വാർത്തകൾക്ക് പ്രാധാന്യം നൽകുന്നത് സാമൂഹിക മര്യാദയല്ല . വരിസംഖ്യ നൽകുന്ന വായനക്കാർക്ക് വേണ്ടത് സുബോധം ഉണ്ടാക്കുന്ന വാർത്തകളാണ്. 


 പത്രസ്ഥാപനങ്ങൾക്ക് അമിതലാഭം ഉണ്ടാക്കുന്ന പരസ്യങ്ങൾ കാണുവാൻ വരിസംഖ്യ നൽകുന്നവരെ നിർബന്ധിക്കരുതെന്നും ദിനപത്രങ്ങൾ സാമൂഹിക ഉത്തരവാദിത്തം പാലിക്കണമെന്നും കേരള പീപ്പിൾസ് മൂവ്മെൻറ് ചെയർമാൻ അഡ്വ. ജേക്കബ് പുളിക്കൻ ആവശ്യപ്പെട്ടു.




Feedback and suggestions