5, December, 2025
Updated on 5, December, 2025 80
തിരുവനന്തപുരം: ജേണലിസ്റ്റ് മീഡിയ അസോസിയേഷന്റെ (JMA) തിരുവനന്തപുരം ജില്ലാ ജനറൽ ബോഡി യോഗം ഇന്ന് (05-12-2025) ഉച്ചയ്ക്ക് 3 മണിക്ക് തിരുവനന്തപുരം പൂർണ്ണ ഹോട്ടലിൽ വച്ച് ചേർന്നു. യോഗത്തിൽ നിലവിലുള്ള കമ്മിറ്റി പിരിച്ചുവിടുകയും പുതിയ ജില്ലാ ഭാരവാഹികളെയും സംസ്ഥാന കൗൺസിൽ പ്രതിനിധികളെയും തിരഞ്ഞെടുക്കുകയും ചെയ്തു.
പുതിയ ജില്ലാ പ്രസിഡന്റായി എസ് . സുരേഷ് കുമാറിനെയും, സെക്രട്ടറിയായി ജി. കൃഷ്ണകുമാറിനെയും, സാബു ശങ്കറിനെ ജില്ലാ കോഡിനേറ്ററായും തിരഞ്ഞെടുത്തു. ബിനുവാണ് ജില്ല അഭിനന്ദനങ്ങൾ ട്രഷറർ. വനിതാ സെക്രട്ടറിയായി ശ്രീജ അജയ് തിരഞ്ഞെടുക്കപ്പെട്ടു.
മറ്റ് പ്രധാന ഭാരവാഹികൾ:
• വൈസ് പ്രസിഡന്റുമാർ: വിപിൻ രാജ്, പ്രീതാ ഡാനിയൽ .
• ജോയിന്റ് സെക്രട്ടറിമാർ: രമ്യ വി.ആർ., ശ്രീജിത്ത്
കൂടാതെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ഷാജഹാൻ, പ്രസന്നകുമാർ, സജിത്ത് , രാജാംബിക, ഹരി, ഹരികൃഷ്ണൻ, നെസ്സിൽ , എന്നിവരെയും തിരഞ്ഞെടുത്തു.
സംസ്ഥാന കൗൺസിലിലേക്കുള്ള പ്രതിനിധികളായി സുരേഷ് കുമാർ എസ്, കൃഷ്ണകുമാർ ജി, റോബിൻസൺ സി, ജോസഫ് എം, ത്രിലോചനൻ, രവി കല്ലുമല എന്നിവരെ നാമനിർദ്ദേശം ചെയ്തു.