4, December, 2025
Updated on 4, December, 2025 57
കാസര്‍കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ കാസര്‍കോട് ഹോസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങാന്‍ സാധ്യത. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനായി കോടതിക്ക് മുന്നില്‍ വന്‍പൊലീസ് സന്നാഹമാണുള്ളത്. കാസര്‍കോട്ടെ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന കോടതിയില്‍ കീഴടങ്ങിയേക്കുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെയുണ്ടായിരുന്നു.കോടതിപരിസരത്ത് പ്രതിഷേധവുമായി ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ തടിച്ചുകൂടി. അറസ്റ്റ് ചെയ്യുകയാണെങ്കിൽ രാഹുലിന് കൊടുക്കാനുള്ള പൊതിച്ചോറുമായാണ് ഡിവൈഎഫ് പ്രവർത്തകർ തടിച്ചുകൂടിയിരിക്കുന്നത്.രാഹുല്‍ മാങ്കൂട്ടത്തില്‍ കര്‍ണാടകയിലാണുള്ളതെന്ന് ഇന്ന് രാവിലെ മുതല്‍ പ്രചരിക്കുന്നുണ്ടായിരുന്നു. കര്‍ണാടകയോട് വളരെ അടുത്തുനില്‍ക്കുന്ന കേരളാ കോടതിയെന്ന നിലയ്ക്ക് അവിടെയെത്തി കീഴടങ്ങുമെന്ന അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. കോടതിയിലെത്തുന്നതിന് മുമ്പ് രാഹുലിനെ അറസ്റ്റ് ചെയ്യുന്നതിനായി വലിയ പൊലീസ് സന്നാഹങ്ങളാണ് ഇവിടെ തടിച്ചുകൂടിയിരിക്കുന്നത്. ഹോസ്ദുര്‍ഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് വല വിരിച്ചിരിക്കുന്നത്. കോടതിസമയത്ത് കീഴടങ്ങുമെന്നായിരുന്നു സൂചനകളെങ്കിലും ഇതുവരെയും രാഹുല്‍ സ്ഥലത്തെത്തിയിരുന്നില്ല.