4, December, 2025
Updated on 4, December, 2025 27
തിരുവനന്തപുരം :ലോക ഭിന്ന ശേഷി ദിനത്തിൽ സ്നേഹസാന്ദ്രo ചാരിറ്റബിൾ ട്രസ്റ്റ് തൈക്കാട് ഗാന്ധി സ്മാരക നിധി ഹാളിൽ വെച്ച് ഭിന്നശേഷി കുട്ടികൾക്കു മെഡിക്കൽ കിറ്റ്, ബെഡ്ഷീറ്റ്, ചികിത്സാ ധന സഹായം എന്നിവ നൽകുകയുണ്ടായി. പ്രസ്തുത പരിപാടി പ്രശസ്ത സാമൂഹിക പ്രവർത്തകയായ ദയാ ഭായ് ഉദ്ഘാടനം ചെയ്യ്തു. ട്രസ്റ്റ് സ്ഥാപക സെക്രട്ടറി ഷീജ സാന്ദ്ര അധ്യക്ഷത വഹിച്ച ചടങ്ങിൽ ആതിര ഷാജി സ്വാഗതം ആശംസിക്കുകയും,എം മഹീൻ, c. ശിവദാസൻ പിള്ള, വിനയചന്ദ്രൻ, ജയകുമാർ എന്നിവർ മുഖ്യ സന്ദേശവും നൽകി. ചടങ്ങിൽ ട്രസ്റ്റിന്റെ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തനത്തിനുള്ള മദർതെരേസ പുരസ്കാരം ഷൈല കുമാരിക്കും, കർമ്മ ശ്രേഷ്ഠ പുരസ്കാരം ശിവദാസൻ പിള്ളക്കും നൽകി.കൂടാതെ കലാ കായിക രംഗത്ത് മികച്ച പ്രകടനം കാഴ്ച വെച്ച ഭിന്നശേഷി കുഞ്ഞുങ്ങക്ക് ട്രസ്റ്റ് സ്നേഹാദരവ് നൽകി.