28, November, 2025
Updated on 28, November, 2025 34
വാഷിംഗ്ടൺ: അഫ്ഗാൻ യുവാവ് വൈറ്റ് ഹൗസ് സമീപം സൈനികർക്ക് നേരെ വെടി ഉതിർത്ത സംഭവത്തിനു പിന്നാലെ സുരക്ഷാ സംവിധാനങ്ങൾ കർക്കശമാക്കി യു എസ്. അഫ്ഗാൻ ഉൾപ്പെടെ 19 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാരുടെ ഗ്രീൻകാർഡുകൾ പുന പരിശോധിക്കാൻ ട്രംപ് ഭരണകൂടം തീരുമാനിച്ചു
പട്ടികയിൽ ഉൾപ്പെട്ട 19 രാജ്യങ്ങളിൽ നിന്നുമുള്ള ഓരോ കുടിയേറ്റ പൗരൻമാരുടേയും ഗ്രീൻ കാർഡുകൾ പുനഃപരിശോധന നടത്താൻ പ്രസിഡന്റ് ട്രംപ് നിർദ്ദേശിച്ചതായി യുഎസ് പൗരത്വ, കുടിയേറ്റ സേവനങ്ങളുടെ തലവൻ ജോസഫ് എഡ്‌ലോ പറഞ്ഞു. ബിബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അഫ്ഗാനിസ്ഥാൻ, ക്യൂബ, ഹെയ്തി, ഇറാൻ, സൊമാലിയ, വെനിസ്വേല എന്നിവ ഉൾപ്പെടെ ജൂണിൽ വൈറ്റ്ഹൗസ് പുറത്തിറക്കിയ19. രാജ്യങ്ങളിൽ നിന്നും യു എസിൽ കുടിയേറിയ പൗരന്മാരുടെ ഗ്രീൻകാർഡുകൾ ആവും പരിശോ ധിക്കുക .
വൈറ്റ് ഹൗസിനു സമീപം രണ്ട് നാഷണൽ ഗാർഡ് സൈനികരെ അഫ്ഗാൻ പൗരൻ വെടിവച്ച സംഭവത്തിന് പിന്നാലെയാണ് ഗ്രീൻ ഗാർഡ് പരിശോധന പ്രഖ്യാപനം പുറപ്പെടുവിച്ചത്. അമേരിക്കൻ അഭയാർത്ഥിയായി 2021 അഫ്ഗാനിൽ നിന്നും കുടിയേറിയ റഹ്മാനുള്ള ലകൻവാൾ എന്നയാളാണ് സൈനീകർക്ക് നേരെ വെടി ഉതിർഞ്ഞത്. ഇതിന് പിന്നാലെ അതി ശക്തമായ നിലപാടുമായി പ്രസിഡന്റ് ട്രംപ് രംഗത്ത് വന്നിരുന്നു. ദേശീയ സുരക്ഷാ ഭീഷണിയെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
രാജ്യത്തിന്റെയും അമേരിക്കൻ ജനതയുടെയും സംരക്ഷണം. പരമപ്രധാനമാണെന്നും മുൻ ഭരണകൂടത്തിന്റെ വീണ്ടുവിചാരമില്ലാത്ത പുനരധിവാസ നയങ്ങളുടെ ദുരന്തം അമേരിക്കൻ ജനത വഹിക്കില്ലെന്നും ജോസഫ് എഡ്‌ലോ പറഞ്ഞു. എന്നാൽ പുനഃപരിശോധന എങ്ങനെ യായിരിക്കുമെ ന്നതിനെക്കുറിച്ച് കൂടുതൽ വിശദാംശങ്ങൾ നല്കിയില്ല.
നമ്മുടെ രാജ്യം നേരിടുന്ന ഏറ്റവും വലിയ ദേശീയ സുരക്ഷാ ഭീഷണിയെ വൈറ്റ് ഹൗസിനു സമീപമുണ്ടായ ആക്രമണം അടിവരയിടുന്നതായി. ബുധനാഴ്ച്ച പ്രസിഡന്റ് പറഞ്ഞിരുന്നു. കഴിഞ്ഞ ഭരണകൂടം നടത്തിയ കുടിയേറ്റ നയങ്ങളുടെ പരിണിത ഫലമാണ് ഇതൊന്നും ഇവരുടെ ഇടപെടൽ നമ്മുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുന്നത് ഒരു രാജ്യത്തിനും അംഗീകരിക്കാൻ കഴിയില്ലെന്നും ട്രംപ് വ്യക്തമാക്കി യിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഗ്രീൻ കാർഡ് പുനപരിശോധന പ്രഖ്യാപനം