ജനങ്ങളുടെ ശത്രു’ തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരേ രൂക്ഷ വിമര്‍ശനവുമായി ട്രംപ്


27, November, 2025
Updated on 27, November, 2025 36


വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സംബന്ധിച്ച് ന്യൂയോര്‍ക്ക് ടൈസ് പ്രസിദ്ധീകരിച്ച വാര്‍ത്തയ്‌ക്കെതിരേ രൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ട്രംപ്. ട്രംപിന്റെ പ്രായത്തേയും രണ്ടാം ടേമില്‍ പ്രസിഡന്റായി എത്തിയപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യപ്രതിസന്ധികളെക്കുറിച്ചുമുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തി ന്യൂയോര്‍ക്ക് ടൈംസ് പുറത്തിറക്കിയ റിപ്പോര്‍ട്ടിനെതിരേയാണ് ട്രംപ അതിരൂക്ഷ വിമര്‍ശനം മുന്നോട്ടു വെച്ചത്.


‘ജനങ്ങളുടെ ശത്രു’: എന്നാണ് ലേഖനത്തെ ട്രംപ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ വിശേഷിപ്പിച്ചത്.ലേഖനം എവുകിയ വനിതാ മാധ്യമപ്രവര്‍ത്തകയെ വൃത്തികെട്ടവള്‍ എന്നും വിശേഷിപ്പിച്ചു.

ട്രംപിന്റെ പ്രായത്തെയും വര്‍ദ്ധിച്ചുവരുന്ന ക്ഷീണത്തെയും സൂചിപ്പിച്ചുള്ള ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടിനെതിരെ ബുധനാഴ്ച്ചയാണ് ട്രംപ് രോഷത്തോടെ പ്രതികരിച്ചത്. താന്‍ ഊര്‍ജ്ജസ്വലതയോടെയാണ് ജോലികള്‍ ചെയ്യുന്നതെന്നു അദ്ദേഹം പറഞ്ഞു.


തന്റെ ജീവിതത്തില്‍ ഒരിക്കലും ഇത്ര കഠിനാധ്വാനം ചെയ്തിട്ടില്ല. ഇതെല്ലാം ഉണ്ടായിരുന്നിട്ടും, ന്യൂയോര്‍ക്ക് ടൈംസിലെ ഭ്രാന്തന്‍മാര്‍ കന്നെ ആക്രമിക്കുന്നു. 79 കാരനായ റിപ്പബ്ലിക്കന്‍ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ കുറിച്ചു. രണ്ടാം വട്ടം അധികാരത്തിലെത്തിയ ശേഷം ശക്തമായ യുഎസ് സ്റ്റോക്ക് മാര്‍ക്കറ്റ്, വിദേശ യുദ്ധങ്ങള്‍ അവസാനിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള തന്റെ നിരവധി നേട്ടങ്ങള്‍ അദ്ദേഹം കുറിച്ചു. തന്റെ ആരോഗ്യത്തെക്കുറിച്ചും പരാമര്‍ശിച്ചു.


ആദ്യ ടേമിനെ അപേക്ഷിച്ച് ട്രംപ് തന്റെ പൊതുപരിപാടികളും ആഭ്യന്തര യാത്രകളും കുറച്ചിട്ടുണ്ടെന്നുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ടൈംസ് റിപ്പോര്‍്്ട്ടില്‍ വ്യക്തമാക്കിയിരുന്നത്.ഈ മാസം ആദ്യം ഓവല്‍ ഓഫീസില്‍ നടന്ന ഒരു ടെലിവിഷന്‍ പരിപാടിയില്‍ ട്രംപ് അല്‍പ്പനേരം ഉറങ്ങിപ്പോയി. ഒക്ടോബറില്‍ അദ്ദേഹത്തിന് നടത്തിയ എംആര്‍ഐ സ്‌കാനിന്റെ ഫലത്തെക്കുറിച്ച് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വ്യക്തതമാക്കാത്തതും കണങ്കാലുകളിലെ നീരും വലതുകൈയിലെ വലിയ പാടും ട്രംപിന്റെ ആരോഗ്യം സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിന് ഇടയാക്കി.ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിച്ച ടൈംസ് റിപ്പോര്‍ട്ടിംഗ് കൃത്യമാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും കൂട്ടിച്ചേര്‍ത്തു.




Feedback and suggestions