നടിയെ ആക്രമിച്ച കേസ്;അന്തിമ വിധി ഡിസംബർ 8ന്


25, November, 2025
Updated on 25, November, 2025 7


കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ഡിസംബര്‍ എട്ടിന് അന്തിമ വിധി പറയും. എല്ലാ പ്രതികളും അന്നേ ദിവസം ഹാജരാകണം.എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിൻ്റെ നടപടികള്‍ പുരോഗമിക്കുന്നത്. കേസില്‍ ഇന്ന് പൾസർ സുനി അടക്കം അഞ്ച് പ്രതികൾ ഹാജരായി.കേസിൽ ആകെ 9 പ്രതികളാണുള്ളത്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന്‍ ദിലീപ് എട്ടാംപ്രതിയുമാണ്.രണ്ട് പേരെ മാപ്പ് സാക്ഷിആക്കുകയും ഒരാളെ വിട്ടയ്ക്കുകയും ചെയ്തിരുന്നു. കേസിൽ ദിലീപും പൾസർ സുനിയുമടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ഏഴര വർഷത്തിന് ശേഷം 2024 സെപ്തംബറിലാണ് സുനി ജാമ്യത്തിലിറങ്ങിയത്.പള്‍സര്‍ സുനി, മാര്‍ട്ടിൻ ആന്‍റണി,ബി. മണികണ്ഠൻ, വി.പി വിജീഷ്,എച്ച് .സലിം(വടിവാൾ സലിം),ചാര്‍ലി,ചാര്‍ലി തോമസ്,പി. ഗോപാലകൃഷ്ണൻ(ദിലീപ്),സനിൽകുമാര്‍(മേസ്തിരി സനിൽ) എന്നിവരാണ് കേസിലെ പ്രതികള്‍.വിഷ്ണുവാണ് മാപ്പുസാക്ഷി. പ്രദീഷ് ചാക്കോ,രാജു ജോസഫ് എന്നിവരെയാണ് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയത്.നേരത്തെ കേസില്‍ വിചാരണ നടപടികള്‍ നീളുന്നതില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയിരുന്നു. 2017 ഫെബ്രുവരിയിലാണ് കൊച്ചി നഗരത്തില്‍ സഞ്ചരിക്കുന്ന വാഹനത്തിൽ വെച്ച് നടി ആക്രമിക്കപ്പെട്ടത്.




Feedback and suggestions