സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും


23, November, 2025
Updated on 23, November, 2025 19


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. കനത്ത മഴയോടനുബന്ധിച്ച് ഏഴ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.


നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടുണ്ട്. 26 വരെ മഴ തുടരാനാണ് സാധ്യത അഞ്ചുദിവസം കൂടി മഴ തുടരാണ് സാധ്യത. 


അഞ്ചുദിവസം കൂടി മഴ തുടരാണ് സാധ്യത. മഴക്കൊപ്പം ശക്തമായ ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്. മണിക്കൂറിൽ 40 കി.മി വരെ വേഗതയുള്ള കാറ്റ് വീശാനാണ് സാധ്യതയുള്ളത്. കേരള ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 24 വരെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ ആഴക്കടൽ മത്സ്യബന്ധനത്തിന് പോയിട്ടുള്ളവർ എത്രയും പെട്ടെന്ന് അടുത്തുള്ള തീരത്തേക്ക് മടങ്ങാനും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




Feedback and suggestions