മാനന്തവാടിയിൽ കാറിനടിയിലെ രഹസ്യഅറയിൽ കടത്തിയ 3.15 കോടി രൂപ പിടിച്ചെടുത്തു


21, November, 2025
Updated on 21, November, 2025 43


വയനാട്: മാനന്തവാടിയിൽ കാറിനടിയിലെ രഹസ്യഅറയിൽ കടത്തിയ 3.15 കോടി രൂപ കസ്റ്റംസ് പിടിച്ചെടുത്തു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന പണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.വടകര സ്വദേശിയായ രണ്ട് പേരെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കാറിനടിയിൽ വെൽഡ് ചെയ്ത് നിർമ്മിച്ച സ്റ്റീൽ ബോക്സുകളിൽ ആയിരുന്നു പണം സൂക്ഷിച്ചിരുന്നത്. കേരളത്തിലേക്ക് വന്ന പണത്തിന് തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് കസ്റ്റംസ് അറിയിച്ചു.






Feedback and suggestions