19, November, 2025
Updated on 19, November, 2025 33
തിരുവനന്തപുരം : ചരിത്രത്തിൽ ഇല്ലാത്ത വിധം സ്വർണ്ണത്തിൻറെ വില
കുതിച്ചു കയറി ഒരു പവൻ സ്വർണ്ണവില ഒരു ലക്ഷം രൂപയോട് അടുക്കുന്നു. എന്തുകൊണ്ട് സ്വർണ്ണവില ഇങ്ങനെ കുതിച്ചു കയറുന്നു , കേരളത്തിലെ വീട്ടമ്മമാരുടെയും അതുപോലെ സ്വർണ്ണം അത്യാവശ്യമായി കരുതി സമ്പാദിക്കുന്നവരെയും എങ്ങനെ സ്വാധീനിക്കുന്നു എന്ന ചർച്ച കൺസ്യൂമർ വിജിലൻസ് സെൻറർ ജാഗ്രതയുമായി ചേർന്ന് സംഘടിപ്പിക്കുന്നു. വഞ്ചിയൂർ മള്ളൂർ റോഡിൽ തിരുവനന്തപുരം സോഷ്യൽ സർവീസ് സഹകരണ ബാങ്കിന് സമീപമുള്ള വിജയലക്ഷ്മി ടീച്ചർ ഫൗണ്ടേഷൻ ഹാളിൽ നവംബർ 20 വ്യാഴാഴ്ച രാവിലെ 10 : 30 ന് സമ്മേളനം അഡ്വ. കെ .പി .രണദിവെ ഉദ്ഘാടനം ചെയ്യും . മുഖ്യപ്രഭാഷണം അഡ്വ. മരുതംകുഴി സതീഷ് കുമാർ. വീട്ടമ്മമാർക്കും പൊതുപ്രവർത്തകർക്കും സാമ്പത്തിക ഗവേഷകർക്കും ചർച്ചയിൽ പങ്കെടുക്കാം.