17, November, 2025
Updated on 17, November, 2025 29
വാഷിംഗ്ടണ്‍: അനധികൃത കുടിയേറ്റത്തിനെതിരേ നോര്‍ത്ത് കരോലിനിലും പരിശോധന കര്‍ശനമാക്കി ട്രംപ് ഭരണകൂടം. ആദ്യഘട്ടത്തില്‍ വാഷിംഗ്ടണ്‍ ഡിസിയിലും ലോസേ ഏഞ്ചല്‍സിലും ആരംഭിച്ച പരിശോധനകള്‍ പിന്നീട് ചിക്കാഗോയിലേക്കും വ്യാപിപ്പിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ നോര്‍ത്ത് കരോലിനിലും പരി ശോധന അതി ശക്തമാക്കിയിരിക്കുന്നത്.
ശനിയാഴ്ച്ച മാത്രം പരിശോധനയില്‍ 100 പേരെ അറസ്റ്റ് ചെയ്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ‘ഓപ്പറേഷന്‍ ഷാര്‍ലറ്റ് വെബ്’ എന്ന പേരിലാണ് കുടിയേറ്റ വിരുദ്ധ നടപടി ആരംഭിച്ചത്. അനധികൃത കുടിയേറ്റക്കാരെ ലക്ഷ്യമിട്ടാണ് നടപടിയെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി അറിയിച്ചു.
അക്രമികളായ അനധികൃത കുടിയേറ്റക്കാരുടെ ഭീഷണിയില്ലാതെ അമേരിക്കക്കാര്‍ക്ക് ജീവിക്കാന്‍ കഴിയണമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ട്രീഷ്യ മക്ലൗലിന്‍ പറഞ്ഞു. ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലെടുത്ത 1400 ഓളം പേരെ നോര്‍ത്ത് കാരോലിന വിട്ടയച്ചതിനെ തുടര്‍ന്നാണ് ഓപ്പറേഷന്‍ ആരംഭിച്ചതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി പറഞ്ഞു.