മുല്ലപ്പെരിയാർ ഡാം ഡീ കമ്മീഷൻ ചെയ്യണം : കേരള പീപ്പിൾസ് മൂവ്മെൻ്റ്


16, November, 2025
Updated on 16, November, 2025 101


തിരുവനന്തപുരം : 130 വർഷ പഴക്കമേറിയ മുല്ലപ്പെരിയാർ ഡാം ഡി കമ്മിഷൻ ചെയ്തു സംസ്ഥാനത്തെ സംരക്ഷിക്കണമെന്ന്

കേരള പീപ്പിൾസ് മൂവ്മെന്റ് യോഗം ആവശ്യപ്പെട്ടു. കേരള സംസ്ഥാനത്ത് വർദ്ധിച്ചുവരുന്ന പ്രകൃതിദുരന്തങ്ങൾ വളരെ ഗൗരവത്തോടുകൂടി കാണണമെന്ന് തിരുവനന്തപുരം കൊല്ലം ജില്ല നേതൃത്വ സമ്മേളനം അഭിപ്രായപ്പെട്ടു.അജിത്ത് ആറ്റിങ്ങൽ നേതൃത്വത്തിൽ കൂടിയായി യോഗം കേരള പീപ്പിൾസ് മൂവ്മെന്റ് ചെയർമാൻ അഡ്വ. ജേക്കബ് പുള്ളിക്കൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.കേരള ഡെമോക്രാറ്റിക് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയും തീരദേശത്തിന്റെ ശബ്ദവുമായ ജോൺ ബോസ്കോ ഡിക്രൂസ് തിരുവനന്തപുരം, അജേഷ് പേട്ട, സഹദേവൻ പാളയം, മുരളീധരൻ ആറ്റിങ്ങൽ, ജോയ് അഞ്ചൽ, മുരുകൻ പുനലൂർ, സുരേഷ് വർക്കല, ബദറുദ്ദീൻവഞ്ചിയൂർ,ശ്രീമതി കുളത്തുപ്പുഴ, സുൽഫത്ത് ബീവി വഞ്ചിയൂർ തുടങ്ങിയവർ സംസാരിച്ചു.




Feedback and suggestions